Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി പ​ണി​മു​ട​ക്ക്​: വരുമാനത്തിൽ 2.47 കോ​ടി കു​റ​വ്​

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി പ​ണി​മു​ട​ക്ക്​:  വരുമാനത്തിൽ 2.47 കോ​ടി കു​റ​വ്​
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഡ​ബി​ൾ ഡ്യൂ​ട്ടി നി​ർ​ത്ത​ലാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു ദി​വ​സ​ത്തി​ല​ധി​കം നീ​ണ്ട ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന്​ ക​ല​ക്​​ഷ​നി​ൽ 2.47  കോ​ടി രൂ​പ​യു​ടെ കു​റ​വ്. തി​ങ്ക​ളാ​ഴ്​​ച 77.89 ല​ക്ഷ​മാ​യി​രു​ന്നു കു​റ​വെ​ങ്കി​ലും കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ മു​ട​ങ്ങി​യ ചൊ​വ്വാ​ഴ്​​ച​യി​ത്​ 1.7 കോ​ടി​യാ​യി. ശ​രാ​ശ​രി 6.5​ കോ​ടി രൂ​പ​യാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പ്ര​തി​ദി​ന ക​ല​ക്​​ഷ​ൻ. സ​മ​ര​ത്തെ തു​ട​ർ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ആ​കെ​യു​ള്ള 5917 ഷെ​ഡ്യൂ​ളു​ക​ളി​ല്‍ 2617 ബ​സു​ക​ളും ചൊ​വ്വാ​ഴ്​​ച  ഓ​ടി​യി​ല്ല. നി​ര​ത്തി​ലി​റ​ങ്ങി​യ​ത്​​ 3300 എ​ണ്ണം മാ​ത്രം. തി​രു​വ​ന​ന്ത​പു​രം സോ​ണി​ലെ  1271 ഷെ​ഡ്യൂ​ളു​ക​ളി​ല്‍ 792 എ​ണ്ണം മാ​ത്ര​മാ​ണ് ചൊ​വ്വാ​ഴ്​​ച  നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ഇ​തി​ല്‍ സെ​ന്‍ട്ര​ല്‍ ഡി​പ്പോ​യി​ലെ ദീ​ര്‍ഘ​ദൂ​ര​ബ​സു​ക​ളും ഉ​ള്‍പ്പെ​ടും. കൊ​ല്ലം സോ​ണി​ൽ 1290 ല്‍ 640 ​ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഓ​ടി​യ​ത്. എ​റ​ണാ​കു​ള​ത്ത് 1180 ല്‍ 590 ​ബ​സു​ക​ള്‍ നി​ര​ത്തി​ലെ​ത്തി.

തൃ​ശൂ​രി​ല്‍ 681ല്‍ 281 ​ബ​സു​ക​ളും ഓ​ടി​യി​ല്ല. കോ​ഴി​ക്കോ​ട് ​േസാ​ണി​ൽ  816 ല്‍ 500 ​ബ​സു​ക​ള്‍ നി​ര​ത്തി​ലെ​ത്തി​യി​രു​ന്നു. എ.​സി ലോ ​േ​ഫ്ലാ​ര്‍ ബ​സു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ജ​നു​റം വി​ഭാ​ഗ​ത്തി​ല്‍ 679  ബ​സു​ക​ളി​ല്‍ 356 എ​ണ്ണം മാ​ത്ര​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് യൂ​നി​റ്റു​ക​ളെ ചൊ​വ്വാ​ഴ്​​ച സ​മ​രം കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല. അ​വ​ധി ദി​വ​സം ക​ഴി​ഞ്ഞു​ള്ള പ്ര​വൃ​ത്തി ദി​ന​ത്തി​ൽ ക​ല​ക്​​ഷ​ൻ വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ സ​മ​രം ഇ​ല്ലാ​താ​ക്കി.
​ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ സ​മ​രം പി​ൻ​വ​ലി​ച്ച​താ​യി കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ, ടി.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല.

ഇ​തോ​ടെ വ​ർ​ക്​ ഷോ​പ്പു​ക​ളി​ൽ ജോ​ലി മു​ട​ക്കം തു​ട​ർ​ന്നു. ചൊ​വ്വാ​ഴ്​​ച രാ​ത്രി​യു​ള്ള പ്ര​തി​ദി​ന അ​റ്റ​കു​റ്റ​പ്പ​ണി മു​ട​ങ്ങി​യ​തോ​ടെ ബു​ധ​നാ​ഴ്​​ച പു​റ​പ്പെ​ടേ​ണ്ട സ​ർ​വി​സു​ക​ളെ​യും ബാ​ധി​ച്ചു. മു​ട​ങ്ങി​യ​ത്​ എ​ത്ര സ​ർ​വി​സു​ക​ളാ​ണെ​ന്നോ, ക​ല​ക്​​ഷ​നി​ൽ എ​ത്ര രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യി എ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. അ​തേ​സ​മ​യം, ബ​സു​ക​ളു​ടെ കു​റ​വു മൂ​ലം ബു​ധ​നാ​ഴ്​​ച​യും യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി​രു​ന്നു. മൊ​ത്തം വാ​ഹ​ന​വി​ഹി​ത​ത്തി​ൽ ന​ല്ലൊ​രു പ​ങ്കും കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​ള്ള തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം സോ​ണു​ക​ളി​ലാ​ണ്​ പ്ര​തി​സ​ന്ധി അ​നു​ഭ​വ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്​​ച വീ​ണ്ടും ന​ട​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ഴാ​ഴ്​്​​ച​യോ​ടെ സ​ർ​വി​സ്​ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ksrtc incom 2.47 loss due to strike
Next Story