സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസിന് അനുമതി നൽകിയതിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ
text_fieldsകൊച്ചി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസിന് താൽക്കാലികമായി പെർമിറ്റ് പുതുക്കി നൽകാൻ ഹൈകോടതിയുടെ അനുമതി നൽകിയതിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വൻ തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സി കോടതിയെ സമീപിച്ചത്. ഹൈകോടതി ഉത്തരവ് കെ.എസ്.ആർ.ടി.സിയുടെ അവകാശം ഇല്ലാതാക്കുന്നുവെന്നും വാദം.
ദീർഘദൂര സ്വകാര്യ ബസ് സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ പെർമിറ്റുള്ള ബസുടമകൾ നൽകിയ ഹരജിയിൽ ദീർഘദൂര സർവിസിന് സിംഗിൾ ബെഞ്ച് നേരത്തേ അനുമതി നൽകിയിരുന്നു. ഇതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ ഹരജിയിൽ, സ്റ്റേ ഉത്തരവ് നൽകിയിരുന്നു. സഅതിനെതിരായ ഹരജിയിലാണ് പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക് ഡിവിഷൻ ബെഞ്ച് ദീർഘ ദൂര സർവിസിന് അനുമതി നൽകിയത്. ഈ ഉത്തരവിനെതിരെയാണ് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിക്കുന്നത്.
സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം സർവിസ് ദൂരം അനുവദിക്കാത്ത വിധം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ് ആക്കി 2020 ജൂലൈയിലാണ് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈഉത്തരവ് ചോദ്യം ചെയ്താണ് നേരത്തേ സ്വകാര്യ ബസുടമകൾ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.