കെ.സ്.ആർ.ടി.സിയിൽ നാളെ മുതൽ ജൻഡർ ടിക്കറ്റ്; നടപടി സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നതിനുള്ള കണക്കെടുപ്പിന്‍റെ ഭാഗമായി
text_fieldsതിരുവനന്തപുരം: കെ.സ്.ആർ.ടി.സിയിൽ നാളെ മുതൽ ജൻഡർ ടിക്കറ്റുകൾ ലഭ്യമാക്കാൻ ഉത്തരവ് പുറത്തിറക്കി. നാളെ മുതൽ വിതരണം ചെയ്യുന്ന ടിക്കറ്റുകളിൽ സ്ത്രീ, പുരുഷൻ എന്നിങ്ങനെ രേഖപ്പെടുത്തും. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതോടെ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്ത്രീകളുടെ എണ്ണം അറിയുന്നതിനാണ് ജൻഡർ ടിക്കറ്റ് നടപ്പിലാക്കുന്നത്. ജൻഡർ ടിക്കറ്റ് നടപ്പിലാക്കുന്നതിന് ഇ.ടി.എം ഉപകരണങ്ങളിൽ മാറ്റം വരുത്തിയെന്നാണ് ലഭിക്കുന്ന വിവരം.
ഡെപ്യൂട്ടി ജനറൽ മാനേജർ നിക്ഷാന്ത്. എസ് പുറത്തിറക്കിയ ഉത്തരവ്:
"കെ.എസ്.ആർ.ടി.സിയിൽ ജൻഡർ ടിക്കറ്റിങ് നടപ്പിലാക്കുന്നതിനൻറെ ഭാഗമായി ഇ.ടി.എം ഉപകരണങ്ങൾ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം 9 മുതൽ പ്രാബല്യത്തിൽ വരുത്തും. ഇതു പ്രകാരം, കണ്ടക്ടർമാർ ഇ.ടി.എം ഉപകരണങ്ങൾ ഉപയോഗിച്ച് ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരുടെ വിവരങ്ങൾ ഉചിതമായി രേഖപ്പെടുത്തേണ്ടതാണ്. ഒമ്പതു മുതൽ നിർദേശങ്ങൾ പാലിക്കുന്നതിന് എല്ലാ ഡിപ്പോകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

