കണ്ടക്ടർ നിയമനം: ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർ നിയമനവുമായി ബന്ധപ്പെട്ട് ഹൈകോടതി സർക്ക ാറിെൻറ വിശദീകരണം തേടി. നിയമന ശിപാർശ ലഭിച്ച എത്ര പേർ ജോലിക്ക് കയറി, ജോലിയിൽ പ്ര വേശിക്കാൻ കൂടുതൽ സമയം തേടിയവർ എത്ര, ശേഷിക്കുന്ന ഒഴിവ് , ഒഴിവുകൾ നികത്താൻ എന്ത് നടപടി സ്വീകരിച്ചു എന്നീ കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. താൽക്കാലിക ഒഴിവുകള ിലേക്ക് തങ്ങളെക്കൂടി പരിഗണിക്കണമെന്ന എംപാനലുകാരുടെ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പ രിഗണിച്ചത്. കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഒഴിവുകൾ എന്ന പേരിലുള്ളത് ഒരുതരം പ റ്റിക്കലാണെന്നും ഒഴിെവാന്നും താൽക്കാലികമല്ലെന്നും നിരീക്ഷിച്ചാണ് കോടതി സർക്കാ ർ നിലപാട് തേടിയത്.
നഷ്ടത്തിലാണെങ്കിൽ അടച്ചുപൂട്ടണം -സുപ്രീംകോടതി
ന്യൂഡൽഹി: നഷ്ട ത്തിലാണെങ്കിൽ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി. താൽ ക്കാലിക ജീവനക്കാരുടെ സേവന കാലാവധി പെൻഷന് പരിഗണിക്കണമെന്ന ൈഹകോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹരജി പരിഗണിച്ചപ്പോഴായിരുന്നു ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിെൻറ പരാമർശം.
4,000 കോടി നഷ്ടത്തിലാണെന്നും കൂടുതൽ ബാധ്യത ഏൽക്കാനാവില്ലെന്നും കെ.എസ്.ആർ.ടി.സിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹരജിയിൽ വിശദമായ വാദം കേൾക്കലിനുവേണ്ടി വ്യാഴാഴ്ചയിലേക്ക് മാറ്റി.
സെക്രേട്ടറിയറ്റ് വളഞ്ഞ് എം പാനൽ ജീവനക്കാർ ശയനപ്രദക്ഷിണ സമരത്തിന്
പാലക്കാട്: ജനുവരി 21ന് സെക്രേട്ടറിയറ്റ് വളഞ്ഞ് ശയനപ്രദക്ഷിണസമരം നടത്തുമെന്ന് കെ.എസ്.ആർ.ടി.സിയിൽനിന്ന് പുറത്താക്കപ്പെട്ട എം പാനൽ ജീവനക്കാർ. പുറത്താക്കപ്പെട്ടവരുടെ കുടുംബങ്ങളടക്കം ഏകദേശം പതിനായിരത്തിലേറെ പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാലക്കാട്ട് ചേർന്ന ജില്ല കൺവെൻഷനിലാണ് തീരുമാനം. പുറത്താക്കിയ മുഴുവൻ എം പാനൽ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നും ഇതിനായി നിയമനിർമാണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഹൈകോടതിയിൽ കൃത്യമായ സത്യവാങ്മൂലം മാനേജ്മെൻറ് നൽകാത്തതിനാലാണ് പ്രതികൂല വിധിയുണ്ടായത്. നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും നൽകാതെയും ചട്ടങ്ങൾ പാലിക്കാതെയുമാണ് പുറത്താക്കിയത്.
എം പാനൽ ജീവനക്കാർ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ് നിയമനം നേടിയത്. സർക്കാറും കോർപറേഷനും തൊഴിലാളി സംഘടനകളും വഞ്ചിക്കുകയായിരുന്നു. ഹൈകോടതിയിൽ റിവ്യൂ ഹരജി നൽകാതെ സാവകാശ ഹരജിയാണ് നൽകിയത്. എം പാനൽ ജീവനക്കാരുടെ പുനരധിവാസം പഠിക്കാൻ നിയോഗിച്ച സമിതിയിൽ വിശ്വാസമില്ലെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ദിനേഷ് ബാബു, ജില്ല സെക്രട്ടറി അജിത് കുമാർ, മുരുകേശൻ എന്നിവർ പങ്കെടുത്തു.
‘കെ.എസ്.ആർ.ടി.സിയുടെ ‘നഷ്ടം’ ചിലരുടെ താൽപര്യം’
പാലക്കാട്: കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്ന് വരുത്തുന്നതിന് പിറകിൽ ചിലരുടെ താൽപര്യമാണെന്ന് എം പാനൽ ജീവനക്കാർ.
ബിവേറജ് കോർപറേഷൻ കഴിഞ്ഞാൽ ഏറ്റവും ലാഭമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനമാണിത്. അമിത പലിശക്ക് കടമെടുക്കുന്നതും ബജറ്റ് വിഹിതം കൃത്യമായി ലഭിക്കാത്തതുമാണ് പ്രശ്നം. വിജിലൻസ് സംവിധാനം കാര്യക്ഷമമല്ല. 2500 രൂപക്ക് ലഭിക്കേണ്ട ടിക്കറ്റ് യന്ത്രങ്ങൾ 10,400 രൂപക്ക് വാങ്ങിയത് ഇതിനുദാഹരണമാണെന്നും ഇവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
