Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൂപ്പർ ക്ലാസ് ബസുകളിൽ...

സൂപ്പർ ക്ലാസ് ബസുകളിൽ നിന്ന്​ യാത്ര അനുവദിക്കുന്നത്​ പൊതുതാൽപര്യത്തിനെന്ന്​ കെ.എസ്.ആർ.ടി.സി

text_fields
bookmark_border
സൂപ്പർ ക്ലാസ് ബസുകളിൽ നിന്ന്​ യാത്ര അനുവദിക്കുന്നത്​ പൊതുതാൽപര്യത്തിനെന്ന്​ കെ.എസ്.ആർ.ടി.സി
cancel
കൊച്ചി: ദീർഘദൂര സൂപ്പർ ക്ലാസ്​ ബസുകളിൽ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കുന്നത്​ പൊതുതാൽപര്യം കണക് കിലെടുത്താണെന്ന്​ കെ.എസ്.ആർ.ടി.സി. ഹ്രസ്വദൂരയാത്രക്കാർക്കും ഗുണകരമാകുമെന്നതിനാലാണ്​ നിന്ന്​ യാത്ര ചെയ്യാനാക ുന്ന വിധം മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്​തതെന്നും കെ.എസ്.ആർ.ടി.സി ​േലാ ഒാഫിസർ പി.എൻ. ഹേന ഹൈകോടതിയിൽ സമർപ്പിച്ച സ ത്യവാങ്​മൂലത്തിൽ പറയുന്നു. ചട്ട ഭേദഗതിക്കെതിരെ സ​െൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

സൂപ്പർ ഫാസ്​റ്റ്​, സൂപ്പർ ഡീലക്​സ്​ ബസുകളിൽ നിന്ന്​ യാത്ര അനുവദിക്കരുതെന്ന മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്​ഥ പാലിക്കണമെന്ന് ഹൈകോടതി നേര​േത്ത ഉത്തരവിട്ടിരുന്നു. എന്നാൽ നിന്ന്​ യാത്ര ചെയ്യാൻ അനുവദിച്ച്​ സർക്കാറിന്​ ചട്ടം ഭേദഗതി ചെയ്യാമെന്നും ഇതേ വിധിയിലുണ്ട്. ഇതനുസരിച്ചാണ് മോട്ടോർ വാഹന ചട്ടത്തിൽ കഴിഞ്ഞ വർഷം ജൂണിൽ ഭേദഗതി കൊണ്ടുവന്നത്​. ഹ്രസ്വദൂരയാത്രക്കാർ കുറവായ രാത്രി സമയത്ത്​ പാസഞ്ചർ സർവിസുകൾ കുറവാണ്. എന്നാൽ, ദീർഘദൂര സർവിസുകളിൽ ഇവർക്കും യാത്ര ചെയ്യാൻ കഴിയും. ഉയർന്ന നിരക്ക് വാങ്ങുന്നതിനാൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകരുതെന്ന വാദം നിലനിൽക്കുന്നതല്ല. സീറ്റ് ഉറപ്പില്ലെങ്കിൽ പോലും ട്രെയിനുകളിൽ ഹ്രസ്വദൂര ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് ഇൗടാക്കുന്നത്​.

6419 ബസുകളിൽ 4523 എണ്ണം മാത്രമാണ് നിരത്തിലിറക്കുന്നതെന്നാണ്​ മറ്റൊരു ആരോപണം. എന്നാൽ, ശരാശരി 5000 ഷെഡ്യൂൾ നടത്തുന്നുണ്ട്. 7:1 എന്ന അനുപാതത്തിൽ സ്പെയർ ബസ് കരുതേണ്ടതുണ്ട്. ജൂലൈ 13ലെ സൂപ്പർ ക്ലാസ് പദ്ധതി പ്രകാരം 12.5 ശതമാനം സ്പെയർ ബസുകൾ വേണം. സൂപ്പർ ഫാസ്​റ്റുകൾ വെട്ടിക്കുറച്ചെന്ന ആരോപണവും ശരിയല്ല. ഒന്നിനു പിറകേ ഒന്നായി സൂപ്പർ ഫാസ്​റ്റ്​​ ഓടുന്ന സാഹചര്യം ഒഴിവാക്കാൻ ​േമയ്​ രണ്ടുമുതൽ സർവിസ് പുനഃക്രമീകരിക്കുക മാത്രമാണ്​ ചെയ്​തത്​. ദേശീയപാത തൃശൂർ-തിരുവനന്തപുരം റൂട്ടിലും എം.സി റോഡിലും 15 മിനിറ്റ്​ ഇടവിട്ട് സൂപ്പർ ഫാസ്​റ്റ​ുകൾ ഓടുന്നുണ്ടെന്ന​ും​ മോട്ടോർ വാഹന നിയമപ്രകാരമുള്ള സൗകര്യങ്ങൾ സൂപ്പർ ക്ലാസ്​ സർവിസുകളിൽ അനുവദിച്ചിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsSupre Class
News Summary - ksrtc high court case super class-kerala news
Next Story