Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂട്ടേണ്ടി വരുമെന്ന്...

പൂട്ടേണ്ടി വരുമെന്ന് സുപ്രീംകോടതിയിലും ആവർത്തിച്ച് കെ.എസ്.ആർ.ടി.സി

text_fields
bookmark_border
പൂട്ടേണ്ടി വരുമെന്ന് സുപ്രീംകോടതിയിലും ആവർത്തിച്ച് കെ.എസ്.ആർ.ടി.സി
cancel
Listen to this Article

ന്യൂഡൽഹി: ഡീസലിന് വിപണി വിലയേക്കാൾ അധികം തുക ഈടാക്കുന്ന പൊതുമേഖല എണ്ണ കമ്പനികളുടെ നടപടിക്കെതിരെ അപ്പീലുമായി കെ.എസ്​.ആർ.ടി.സി സുപ്രീംകോടതിയിൽ. എണ്ണ കമ്പനികൾ വിപണി വിലക്ക്​ ഡീസല്‍ നല്‍കണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്ക്​ അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്ന്​ കെ.എസ്​.ആർ.ടി.സി അപ്പീലിൽ ആവശ്യപ്പെട്ടു. പൂട്ടേണ്ടി വരുമെന്ന് സുപ്രീംകോടതിയിലും ആവർത്തിച്ച് കെ.എസ്.ആർ.ടി.സി

വിപണി വിലയേക്കാൾ ലീറ്ററിന് 21 രൂപയോളം അധികം തുകയ്ക്കാണ് എണ്ണ കമ്പനികൾ കെ.എസ്​.ആർ.ടി.സിക്ക് ഡീസൽ വിൽക്കുന്നത്. അധികം തുക നൽകേണ്ടി വരുന്ന സാഹചര്യം കോർപറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഈ സ്ഥിതി തുടർന്നാൽ അടച്ചു പൂട്ടേണ്ടി വരും. ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സേവനം നടത്തുന്ന കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ തുകക്ക്​ ഡീസല്‍ നല്‍കുന്നത് നീതികേടാണെന്നും അപ്പീലിൽ വ്യക്തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - KSRTC has repeatedly said in the Supreme Court that it will have to close
Next Story