Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂജ ഉത്സവങ്ങളോട്...

പൂജ ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതൽ അന്തർസംസ്ഥാന സർവീസുകളുമായി കെ.എസ്.ആർ.ടി.സി

text_fields
bookmark_border
പൂജ ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതൽ അന്തർസംസ്ഥാന സർവീസുകളുമായി കെ.എസ്.ആർ.ടി.സി
cancel

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് യാത്രാക്കാരുടെ സൗകര്യാർത്ഥം ഈ മാസം 28 മുതൽ ഒക്ടോബർ 12 വരെ കെ.എസ്.ആർ.ടി.സിയും, സ്വിഫ്റ്റും കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തും. ബാ​ഗ്ലൂർ , മൈസൂർ, ചെന്നൈ എന്നിവടങ്ങിളിലേക്കാണ് അധിക സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ റിസർവേഷൻ പൂർത്തിയായതിന് ശേഷമാകും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് ബസുകൾ ഈ റൂട്ടുകളിൽ സർവീസ് നടത്തുക.

ബാ​ഗ്ലൂർ - കോഴിക്കോട്, (മൈസൂർ-സൂൽത്താൻ ബത്തേരി, കട്ട-മാനന്തവാടി വഴിയും) ബാ​ഗ്ലൂർ-തൃശ്ശൂർ (സേലം-കോയമ്പത്തൂർ-പാലക്കാട് വഴിയും), ബാ​ഗ്ലൂർ-എറണാകുളം (സേലം- കോയമ്പത്തൂർ- പാലക്കാട് വഴിയും), ബാ​ഗ്ലൂർ- കോട്ടയം ( സേലം- കോയമ്പത്തൂർ- പാലക്കാട് വഴിയും), ബാ​ഗ്ലൂർ- കണ്ണൂർ ( ഇരിട്ടി വഴി), ബാ​ഗ്ലൂർ - പയ്യന്നൂർ ( ചെറുപുഴ വഴി), ബാ​ഗ്ലൂർ - തിരുവനന്തപുരം( നാ​ഗർകോവിൽ വഴി), ചെന്നൈ തിരുവനന്തപുരം ( നാ​ഗർകോവിൽ വഴി), ചെന്നൈ എറണാകുളം ( സേലം- കോയമ്പത്തൂർ വഴി), തിരിച്ചും കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ, വോൾവോ ബസുകൾ 40 ഓളം സർവീസുകൾ അങ്ങോട്ടും ഇങ്ങോട്ടും നടത്തും,

ഇതിന് പുറമെ ആവശ്യമുള്ള പക്ഷം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ കണ്ണൂർ - ചെന്നൈ, എറണാകുളം - ചെന്നൈ, ബാ​ഗ്ലൂർ -സേലം- തിരുവനന്തരും, പാലക്കാട് - കോയമ്പത്തൂർ - ചെന്നൈ, തിരുവനന്തപുരം - നാ​ഗർകോവിൽ - ബാ​​ഗ്ലൂർ, കോഴിക്കോട് - ബത്തേരി- ബാ​ഗ്ലൂർ, കണ്ണൂർ - വിരാജപ്പേട്ട- ബാ​ഗ്ലൂർ സർവീസുകൾക്കായി 16 ഓളം ബസുകളും ലഭ്യമാണ്. ഓൺലൈൻ ടിക്കറ്റ് റിസർവേഷന് online.keralartc.com, എന്ന് വെബ്സൈറ്റ് വഴിയോ ende ksrtc എന്ന മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC
News Summary - KSRTC has added more inter-state services in conjunction with Puja festivals
Next Story