കെ.എസ്.ആർ.ടി.സി സൗജന്യയാത്ര: പരിഹസിച്ച് എം.എം. മണി
text_fieldsതൊടുപുഴ: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന യു.ഡി.എഫ് സർക്കാറിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് എം.എം. മണി. സൗജന്യയാത്ര അനുവദിച്ചാൽ കെ.എസ്.ആർ.ടി.സി നടത്താൻ സതീശന്റെ വീട്ടിൽനിന്ന് പണം കൊണ്ടുവരണമെന്ന് മണി പറഞ്ഞു.
‘‘ഒരുപാട് കാര്യങ്ങൾ ചെയ്ത സർക്കാറായിരുന്നു എൽ.ഡി.എഫിന്റേത്. ഇനി സതീശൻ ഉണ്ടാക്കുന്നത് കാണാം. പരാജയം പാർട്ടി പരിശോധിക്കുന്നുണ്ട്. ഞങ്ങളുടെ പാർട്ടിയിൽ എന്ത് നടന്നാലും അത് സർവസമ്മതമായി അംഗീകരിക്കുന്ന ഏർപ്പാടില്ല. ജയം വന്നാലും തോൽവി വന്നാലും പരിശോധിക്കും.
പരാജയ കാരണം വ്യക്തികളാണെന്ന തരത്തിലുള്ള സംസാരം ശരിയല്ല. തോൽവി ഒരിക്കലും സന്തോഷകരമായ കാര്യമല്ല. ഇനി തോറ്റതുകൊണ്ട് ഞങ്ങളെ ഒന്നും ചെയ്യാനുമാകില്ല. വീഴ്ചയുണ്ടെങ്കിൽ തിരുത്തും. ജനങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടായോ എന്ന് സംശയമുണ്ട്’’-എം.എം. മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

