കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര: മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെ ബിനീഷ് കോടിയേരി
text_fieldsതിരുവനന്തപുരം: പുരുഷന്മാർക്ക് ബസിൽ സൗജന്യം കൊടുത്താൽ പണം വീട്ടിലെത്തില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിനെതിരെ ബിനീഷ് കോടിയേരി. പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരായ, അധ്വാനിക്കുന്ന പുരുഷന്മാരെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവന ജനങ്ങളോടുള്ള അവഹേളനമാണെന്ന് ബിനീഷ് കുറിച്ചു.
1980ൽ ഇന്ത്യയിലാദ്യമായി ഇ.കെ. നായനാർ സർക്കാർ കർഷക തൊഴിലാളികൾക്കായി പ്രതിമാസം 45 രൂപ പെൻഷൻ പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് പുലർത്തിയത്. ആ തുക തൊഴിലാളികൾ കള്ളുകുടിച്ച് തീർക്കുമെന്നാണ് അന്ന് വാദിച്ചത്. പാവപ്പെട്ടവരുടെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്നതിന് മാറ്റമില്ലെന്ന് വീണ്ടും തെളിയിച്ചെന്ന് സമൂഹ മാധ്യമത്തിലെ കുറിപ്പിൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

