Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിൽ തീ; തലനാരിഴക്ക് ദുരന്തം ഒഴിവായി
text_fieldsbookmark_border
മലപ്പുറം: ഇടുക്കി കട്ടപ്പനയിൽ നിന്ന് അട്ടപ്പാടി ആനക്കട്ടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ഷൊർണൂരിലാണ് സംഭവം.
ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഗ്രീസ് ചൂടായി ഡ്രമ്മിൽ തീയും പുകയും ഉയരുകയായിരുന്നു. ബസിന് പിറകിലുണ്ടായിരുന്ന കാർ യാത്രക്കാരാണ് പുക ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡ്രൈവറെ പെട്ടെന്ന് വിവരം അറിയിച്ചത്. ഉടൻ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി.
പിന്നീട് പെരിന്തൽമണ്ണ ഡിപ്പോയിലെത്തിച്ച് ഗ്രീസ് മാറ്റിയതിന് ശേഷം വൈകിട്ട് അഞ്ചോടെയാണ് ആനക്കട്ടിയിലേക്ക് പുറപ്പെട്ടത്. ഡീസൽ ടാങ്കിലേക്ക് തീ പടരുന്നതിന് മുമ്പ് കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
Next Story
