Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി കൊറിയർ കരാർ അവസാനിപ്പിച്ചു; ബുക്കിങ്ങും നിർത്തി

text_fields
bookmark_border
https://www.madhyamam.com/tags/ksrtc-courier
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി കൊ​റി​യ​ര്‍ ന​ട​ത്തി​പ്പി​നാ​യി സ്വകാര്യ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. പു​തി​യ ടെ​ന്‍ഡ​ര്‍ ക്ഷ​ണി​ക്കും. ന​ട​ത്തി​പ്പി​ലെ പോ​രാ​യ്മ​യെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. കൊ​റി​യ​ർ ബു​ക്കി​ങ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

2023 ജൂ​ണി​ല്‍ ആ​രം​ഭി​ച്ച കൊ​റി​യ​ര്‍ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് പു​റംക​രാ​ര്‍ ന​ല്‍കി​യ​ത്. നേ​രി​ട്ട് ന​ട​ത്തി​യ​പ്പോ​ള്‍ 1.5 കോ​ടി രൂ​പ​യു​ടെ ലാ​ഭം നേ​ടി​യ പ​ദ്ധ​തി​യാ​ണ് 2025 സെ​പ്റ്റം​ബ​റി​ല്‍ ആ​ന്ധ്ര ക​മ്പ​നി​ക്ക്​ പു​റം​ക​രാ​ർ ന​ൽ​കി​യ​ത്.

വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി 44 കൗ​ണ്ട​റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൃ​ത്യ​മാ​യി കൊ​റി​യ​ര്‍ എ​ത്തി​ക്കാ​ത്ത​ത് പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​റം​ക​രാ​ര്‍ ന​ല്‍കി​യ​ത്. കൊ​റി​യ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം ന​ൽ​കി​യി​രു​ന്നി​ല്ല.

2023 മുതൽ കെ.എസ്.ആർ.ടി.സിയിലെ പരിശീലനം ലഭിച്ച ജീവനക്കാരാണ് കൊറിയർ-ലോജിസ്റ്റിക്‌സ് സേവനം വിജയകരമായി നടത്തിവന്നത്. എന്നാൽ, കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരിക്കെ, കഴിഞ്ഞ സെപ്റ്റംബറിൽ സേവനത്തിന്റെ നടത്തിപ്പ് ടെൻഡർ നടപടികളിലൂടെ കമീഷൻ അടിസ്ഥാനത്തിൽ അഞ്ചു വർഷത്തേക്ക് സിങ്കു സൊല്യൂഷൻസിന് കൈമാറുകയായിരുന്നു.

സ്വകാര്യ ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളും സേവനത്തിലെ അനാസ്ഥയും സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് കടുത്ത നടപടിയിലേക്ക് കടക്കാന്‍ കെ.എസ്.ആര്‍.ടി.സി നിര്‍ബന്ധിതമായത്. സാധനങ്ങള്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാതിരിക്കുക, ഉപഭോക്താക്കളോടുള്ള മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങള്‍ നിരന്തരമായി ഉയര്‍ന്നിരുന്നു.

കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കുന്ന ‘പിക്ക് അപ്പ്’, വീടുകളിലേക്ക് നേരിട്ടെത്തിക്കുന്ന ‘ഡോര്‍ ഡെലിവറി’ സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന് കരാര്‍ സമയത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും 11 മാസം പിന്നിട്ടിട്ടും ഇത് നടപ്പിലാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല.

സേവനം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് കരാർ കമ്പനിക്ക് ഔദ്യോഗികമായി നോട്ടീസ് നല്‍കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കൊറിയർ കരാർ അവസാനിപ്പിച്ച് കെ.എസ്.ആർ.ടി.സി
Next Story