Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ജീവനക്കാർക്കും പൊലീസുകാർക്കും കോവിഡ്​; സംസ്​ഥാനത്ത്​ ആശങ്ക

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ജീവനക്കാർക്കും പൊലീസുകാർക്കും കോവിഡ്​; സംസ്​ഥാനത്ത്​ ആശങ്ക
cancel

തിരുവനന്തപുരം: പൊതുജനങ്ങളുമായി നിരന്തരം ഇടപെടുന്നവർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ സംസ്​ഥാനത്ത്​ ആശങ്ക ഉയർത്തുന്നു. കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ സർക്കാർ സ്​ഥാപനങ്ങൾ ഉൾപ്പെടെ അടച്ചു. ഡ്രൈവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ തിരുവനന്തപുരം കാട്ടാക്കട കെ.എസ്​.ആർ.ടി.സി ഡിപ്പോ അടച്ചു. 

കണ്ണൂർ തളിപ്പറമ്പ് മത്സ്യമാർക്കറ്റും കോഴിക്കോട്​ സെൻട്രൽ മാർക്കറ്റും അടച്ചിടാനാണ്​ തീരുമാനം. നിയന്ത്രണം പാലിക്കാതെ ആളുകൾ കൂട്ടത്തോടെ എത്തുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ്​ തളിപ്പറമ്പ്​ മത്സ്യമാർക്കറ്റ്​ അടച്ചിടുക. കോഴിക്കോട്​ കൂടുതൽപേർക്ക്​ സമ്പർക്കത്തിലൂടെ രോഗംസ്​ഥിരീകരിക്കുന്ന സാഹചര്യത്തിൽ സെൻട്രൽ മാർക്കറ്റിൽ മത്സ്യക്കച്ചവടം ആഗസ്​റ്റ്​ രണ്ടുവരെ നിർത്തിവെക്കാനും തീരുമാനം.

ചൊവ്വാഴ്​ച രാവിലെ കൊച്ചിയിൽ എക്​സ്​സൈസ്​ ഉദ്യോഗസ്​ഥനും കൊല്ലത്ത്​ കെ.എസ്​.ആർ.ടി.സി കണ്ടക്​ടർക്കും ആര്യങ്കാവ്​ ചെക്​പോസ്​റ്റിൽ ഒരു ​െപാലീസുകാരനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. എറണാകുളം എക്​സൈസ്​ റേഞ്ചിലെ നോർത്ത്​ ഡിവിഷൻ സർക്കിൾ ഇൻസ്​പെക്​ടർക്കാണ്​ കോവിഡ്​ സ്​ഥീരീകരിച്ചത്​. ഒരു പ്രതിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇദ്ദേഹം നിരീക്ഷണത്തിൽ പോയിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ രോഗം സ്​ഥിരീകരിച്ചത്​. 

കൊല്ലം ചടയമംഗലം ​ഡിപ്പോയിലെ നിലമേൽ സ്വദേശിയായ കെ.എസ്​.ആർ.ടി.സി കണ്ടക്​ടർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ ചടയമംഗലം ഡിപ്പോ അടച്ചിട്ടു. നിലമേൽ ​കണ്ടെയ്​ൻമ​െൻറ്​ സോണായി പ്രഖ്യാപിക്കുകയും ചെയ്​തു. 

ആര്യങ്കാവ്​ ചെക്​പോസ്​റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇരവിപുരം സ്വദേശിയായ ഇദ്ദേഹത്തിന്​ രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാർ നിരീക്ഷണത്തിൽ പോയി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19Kerala News
News Summary - KSRTC Employess, Police Test Covid Positive in Kerala -Kerala news
Next Story