Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി പ​ണി​മു​ട​ക്ക്​ അ​വ​സാ​നി​പ്പി​ച്ചു; 300 പേ​ർ​ക്ക്​ സ​സ്​​പെ​ൻ​ഷ​ൻ

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി പ​ണി​മു​ട​ക്ക്​ അ​വ​സാ​നി​പ്പി​ച്ചു; 300 പേ​ർ​ക്ക്​ സ​സ്​​പെ​ൻ​ഷ​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: മാ​നേ​ജ്​​മ​​െൻറ്​  നി​ല​പാ​ട്​ ക​ടു​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ബി​ൾ​ഡ്യൂ​ട്ടി നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രെ  കെ.​എ​സ്.​ആ​ർ.​ടി.​സി മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക്​ അ​വ​സാ​നി​പ്പി​ച്ചു. പ്ര​ധാ​ന​സം​ഘ​ട​ന​ക​ളാ​യ ​കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ (സി.​െ​എ.​ടി.​യു), ടി.​ഡി.​എ​ഫ്​ (​െഎ.​​എ​ൻ.​ടി.​യു.​സി) അ​ട​ക്കം പ​ണി​മു​ട​ക്കി​ന്​ പി​ന്തു​ണ ന​ൽ​കാ​തി​രു​ന്ന​തോ​ടെ ​സ​മ​രം ചെ​യ്​​ത​വ​ർ​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​താ​യി.

ഇ​താ​ണ്​ പ​ണി​മു​ട​ക്ക്​ അ​വ​സാ​നി​പ്പി​ച്ച്​ ​േജാ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ലേ​ക്ക്​ വ​ഴി തു​റ​ന്ന​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ ആ​റി​നു​ള്ള ഷി​ഫ്റ്റി​ല്‍ നി​യോ​ഗി​ച്ച 709 മെ​ക്കാ​നി​ക്കു​ക​ളി​ല്‍ 551 പേ​ര്‍ ജോ​ലി​ക്ക് ഹാ​ജ​രാ​യ​താ​യി എം.​ഡി രാ​ജ​മാ​ണി​ക്യം പ​റ​ഞ്ഞു. ​േജാ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന മുന്നൂറിലേറെ പേ​രെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു.  

മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ന്ന ച​ര്‍ച്ച​യി​ലു​ണ്ടാ​യ​തി​ല്‍ കൂ​ടു​ത​ല്‍ ഉ​റ​പ്പു​ക​ളൊ​ന്നും ഇ​ന്ന​ലെ​യും ന​ല്‍കി​യി​ട്ടി​ല്ലെ​ന്ന് എം.​ഡി അ​റി​യി​ച്ചു. അ​ന​ധി​കൃ​ത​മാ​യി ഡ്യൂ​ട്ടി​യി​ല്‍നി​ന്ന്​ വി​ട്ടു​നി​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​തി​യ ഡ്യൂ​ട്ടി​ക്ര​മം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ഒ​രു​മാ​സ​ത്തി​ന് ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍കി​യി​രു​ന്നു. 

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ മൈ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ജോ​ലി​യി​ല്‍നി​ന്ന്​ വി​ട്ടു​നി​ന്ന​ത്. ചൊ​വ്വാ​ഴ്ച മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ രാ​ത്രി ഏ​ഴു​മു​ത​ല്‍ രാ​വി​ലെ എ​ഴു​വ​രെ​യു​ള്ള ഒ​രു ഷി​ഫ്റ്റ് കൂ​ടി ഉ​ള്‍പ്പെ​ടു​ത്തു​ക​യും, തു​ട​ര്‍ച്ച​യാ​യി ജീ​വ​ന​ക്കാ​ര്‍ക്ക് രാ​ത്രി ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് അം​ഗീ​ക​രി​ക്കാ​തെ​യാ​ണ് ഒ​രു വി​ഭാ​ഗം ജോ​ലി ബ​ഹി​ഷ്‌​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc employees strike
News Summary - ksrtc employees strike withdrawn
Next Story