Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിയിൽ...

കെ.എസ്​.ആർ.ടി.സിയിൽ പണിമുടക്ക്​ ഭാഗികം

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിയിൽ പണിമുടക്ക്​ ഭാഗികം
cancel

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിലെ കെ.സ്​.ടി.ഇ.യു (എ.​െഎ.ടി.യു.സി) പണിമുടക്ക്​ ഭാഗികം. സർവിസുകളെ കാര്യമായി ബാധിച്ചില്ല. അതേ സമയം കെ.എസ്​.ടി.ഇ.യു തൊഴിലാളികൾ സർവിസിൽനിന്ന്​ പൂർണമായും വിട്ടുനിന്നു. സംസ്​ഥാനമൊട്ടാകെ 731 സർവിസ​ുകൾ പണിമുടക്ക്​  മൂലം മ​ുടങ്ങി. പണിമുടക്ക്​ കണക്കിലെടുത്ത്​ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സമര ദിവസം അവധി എടുക്കുന്നത് ഡയസ്നോണ്‍ ആയി കണക്കാക്കുമെന്നും ജോലിക്ക് ഹാജരാകാത്ത എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ്​ നൽകിയിരുന്നു.

ഇതെല്ലാം മറികടന്നാണ്​ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ പണിമുടക്ക്​ നടന്നത്​. ഇടതു സർക്കാറി​​െൻറ കാലത്ത്​ കെ.എസ്​.ആർ.ടി.സിയിൽ നടപ്പാക്കുന്നത്​ കൂടുതലും വലതുപക്ഷ നയങ്ങളും നിലപാടുകളുമാണെന്ന്​ ഭാരവാഹികൾ ആരോപിച്ചു. പിരിച്ചുവിട്ട താൽ​ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ല. കോർപറേഷനിലെ തൊഴിലാളിവിരുദ്ധ നടപടികൾ കണ്ടും കേട്ടും സഹിച്ചും മടുത്തിട്ടാണ്​ ഭരണാനുകൂല യൂനിയനായിട്ട്​ കൂടി സൂചന പണിമുടക്ക്​ നടത്തിയതെന്നും ഭാരവാഹികൾ വ്യക്​തമാക്കി.

ശമ്പളം മുടങ്ങാതെ നൽകുക, മെക്കാനിക്കൽ വിഭാഗത്തിൽ അടിച്ചേൽപിച്ച ഡ്യൂട്ടി പരിഷ്​കാരം പിൻവലിക്കുക, ഒാപറേറ്റിങ്​ വിഭാഗത്തി​​െൻറ പുതിയ ഡ്യൂട്ടി ക്രമീകരണം പുനഃപരിശോധിക്കുക, പെൻഷൻ ബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുക എന്നിവ ഉന്നയിച്ചാണ്​ പണിമുടക്ക്​ നടത്തിയത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsemployees strikemalayalam news
News Summary - ksrtc employees strike -kerala news
Next Story