നവകേരള പ്രഭാത സദസ്സിലേക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രതിഷേധം
text_fieldsനവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാതസദസ്സിലേക്ക് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി
ജീവനക്കാർ നടത്തിയ മാർച്ച് പൊലീസ് തടയുന്നു
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി യൂനിയൻ നവകേരള സദസ്സ് വേദിയിലേക്ക് മാർച്ച് നടത്തി. നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാത സദസ്സ് നടന്ന എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലിലേക്ക് നടത്തിയ മാർച്ച് 50 മീറ്റർ അകലെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐ.എൻ.ടി.യു.സി നേതാവ് ടി.കെ നൗഷാദ് നേതൃത്വം നൽകി. പി. ജിജേഷ് കുമാർ, പി.എം. ബിനീഷ്, എം. പ്രവീൺ കുമാർ, കെ.പി. ബാബു, എ. മനോജ്, മനോജ്കുമാർ, സി.എം. സഹാദത്ത്, കെ.പി. ലിനീഷ് കുമാർ പങ്കെടുത്തു.

