കെ.എസ്.ആര്‍.ടി.സി: ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് ഹൈകോടതി
text_fieldsകൊച്ചി: സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് ഹൈകോടതി. ജോലിയിൽ നിന്ന് വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍. രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് ജീവനക്കാരെന്നും കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ലെന്നും ഹൈകോടതി വ്യക്തമാക്കി. പെന്‍ഷന്‍ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കെ.എസ്.ആര്‍.ടി.സിക്ക് അവകാശമില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ഹരജികൾ പരിഗണിച്ചായിരുന്നു ഹൈകോടതി ഉത്തരവ്.
2002ല്‍ പെന്‍ഷന്‍ വിഷയം ഉയര്‍ന്ന സമയത്ത് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കൃത്യമായ നിര്‍ദേശം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിരുന്നു. ദിവസ വരുമാനത്തിന്‍റെ 10 ശതമാനം ട്രഷറിയില്‍ ഒരു പ്രത്യേക അക്കൗണ്ടില്‍ അടക്കണമെന്നായിരുന്നു നിർദേശം. ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാനായി മാത്രം ഈ അക്കൗണ്ടിലെ പണം ഉപയോഗിക്കേണ്ടത്. ഈ നിര്‍ദേശം നടപ്പാക്കിയിരുന്നുവെങ്കില്‍ ഇപ്പോൾ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
വിഷയത്തിൽ സംസ്ഥാന സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും സത്യവാങ്മൂലങ്ങൾ സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സാധിക്കാത്തതെന്ന് കെ.എസ്.ആര്‍.ടി.സിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ധനസഹായം ലഭിക്കണമെന്നും പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നു. വലിയ സാമ്പത്തിക ബാധ്യതയായതിനാൽ ആവശ്യം അംഗീകരിക്കാൻ സർക്കാർ യാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
