നഷ്ട സര്‍വിസുകള്‍ പുന$ക്രമീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നെട്ടോട്ടത്തില്‍
text_fields
കോട്ടയം: കെ.എസ്.ആര്‍.ടി.സിയില്‍ നഷ്ടത്തില്‍ ഓടുന്ന സര്‍വിസുകള്‍ പുന$ക്രമീകരിക്കാന്‍ ജീവനക്കാര്‍ നെട്ടോട്ടത്തില്‍. 10,000 രൂപയില്‍ താഴെ വരുമാനമുള്ള മുഴുവന്‍ സര്‍വിസുകളും അടിയന്തരമായി നിര്‍ത്തണമെന്ന മാനേജിങ് ഡയറക്ടറുടെ അന്ത്യശാസനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പുന$ക്രമീകരിച്ചും പുതിയ റൂട്ടുകള്‍ കണ്ടത്തെിയും ഏതുവിധേനയും സര്‍വിസുകള്‍ നിലനിര്‍ത്താനാണ് ജീവനക്കാരുടെ ശ്രമം. ഇക്കാര്യത്തില്‍ ഡി.ടി.ഒമാര്‍ മുതല്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ വരെ ഒറ്റക്കെട്ടാണെന്നതും കോര്‍പറേഷന്‍െറ ചരിത്രത്തില്‍ ആദ്യം.
ഉത്തരവ് കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എം.ഡി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പലയിടത്തും ഡി.ടി.ഒമാര്‍ പ്രതിസന്ധിയിലാണ്. ഒരുവശത്ത് എം.ഡിയുടെ ഉത്തരവും മറുവശത്ത് രാഷ്ട്രീയ നേതാക്കളുടെ ഭീഷണിയും ഇവരെ വെട്ടിലാക്കുന്നു. തങ്ങള്‍ ഇടപെട്ട് കൊണ്ടുവന്ന സര്‍വിസുകള്‍ നിര്‍ത്തുന്നതിനെതിരെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഡി.ടി.ഒ-എ.ടി.ഒമാരെ നേരിട്ടും ഫോണിലും ഭീഷണിപ്പെടുത്തുന്നു.
കോര്‍പറേഷന്‍െറ 96 ഡിപ്പോകളില്‍ ലാഭ സര്‍വിസുകള്‍ 3600-3900 ഷെഡ്യൂളുകള്‍ വരെ മാത്രമാണ്. ആകെയുള്ള ആറായിരത്തോളം സര്‍വിസുകളില്‍ ഓര്‍ഡിനറി ബസുകള്‍ മിക്ക ഡിപ്പോകളിലും കടുത്ത നഷ്ടത്തിലും. മുപ്പതോളം സൂപ്പര്‍ ഫാസ്റ്റുകളും ലാഭകരമല്ളെന്ന് കണ്ടത്തെി. ഡീലക്സ്-സില്‍വര്‍ ലൈന്‍ ജെറ്റുകളും നഷ്ട സര്‍വിസുകളാണ്. പലയിടത്തും എ.സി, നോണ്‍ എ.സി ജനുറം ലോഫ്ളോര്‍ ബസുകളും നഷ്ടത്തിലാണ്.
സംസ്ഥാനതലത്തില്‍ നഷ്ടത്തിലായ ഫാസ്റ്റുകളുടെ എണ്ണം മുന്നൂറ്റിയമ്പതിലധികമാണ്. കൃത്യമായി ഷെഡ്യൂള്‍ ഓപറേറ്റ് ചെയ്യാത്തതും നഷ്ടത്തിന് കാരണമാണ്.
അതേസമയം, ഓര്‍ഡിനറി സര്‍വിസുകള്‍ നിര്‍ത്തിയാല്‍ മലയോര ജില്ലകളില്‍ യാത്രക്ളേശം രൂക്ഷമാവുമെന്നും റിപ്പോര്‍ട്ടുണ്ട്. പലയിടത്തും രാത്രി യാത്രക്കാര്‍ക്ക് ആശ്വാസം കെ.എസ്.ആര്‍.ടി.സി ബസുകളാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഇത്തരം സര്‍വിസുകളേറെയും. ഇതില്‍ ബഹുഭൂരിപക്ഷവും നഷ്ടത്തിലാണ്. മിക്ക രാത്രി സര്‍വിസുകളും സ്റ്റേ ബസുകളും രാഷ്ട്രീയക്കാരുടെ സമ്മര്‍ദഫലമായി ഓടുന്നവയാണ്. ചിലത് ജീവനക്കാരുടെ സൗകര്യാര്‍ഥവും ഓടിക്കുന്നു.
ഇടുക്കിയില്‍ തൊടുപുഴ, കുമളി ഡിപ്പോകളിലും വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടിയടക്കം മൂന്ന് ഡിപ്പോകളിലും ഓര്‍ഡിനറി സര്‍വിസുകള്‍ നഷ്ടത്തിലാണെന്ന് കോര്‍പറേഷന്‍ വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു. കോഴിക്കോട് ഡിപ്പോയില്‍ 35-40, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 320 എന്നിങ്ങനെ എണ്ണം ബസുകള്‍ നഷ്ടത്തിലുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മിക്ക ഓര്‍ഡിനറി സര്‍വിസുകളും നഷ്ടത്തിലാണെന്നാണ് കോര്‍പറേഷന്‍െറ കണക്ക്. എന്നാല്‍, പാലക്കാട്-തമിഴ്നാട് സര്‍വിസുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും കോര്‍പറേഷന്‍ ആലോചിക്കുന്നു.
മലപ്പുറത്ത് നഷ്ട സര്‍വിസുകള്‍ ഏറെയുണ്ടെന്നും സ്വകാര്യ ബസുകളുടെ സമ്മര്‍ദത്തിന് വഴങ്ങി പല സര്‍വിസുകളും അട്ടിമറിക്കുന്നുണ്ടെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
