Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി കെട്ടിടത്തിന്​ മുകളിൽ കയറി എംപാനൽ ജീവനക്കാര​െൻറ ആത്​മഹത്യ ഭീഷണി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി കെട്ടിടത്തിന്​ മുകളിൽ കയറി എംപാനൽ ജീവനക്കാര​െൻറ ആത്​മഹത്യ ഭീഷണി
cancel

കോട്ടയം: പിരിച്ചുവിട്ടതിൽ മനംനൊന്ത്​ എംപാനൽ ജീവനക്കാരൻ ​കോട്ടയം കെ.എസ്​.ആർ.സി.സി ഡിപ്പോ കെട്ടിടത്തിന്​ മു കളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ആലപ്പുഴ കുട്ടനാട് മിത്രക്കരി മിത്രമഠം കോളനിയിൽ വി.എസ്. നിഷാദാണ് (30) കെട്ടിടത്ത ി​​​െൻറ മൂന്നാംനിലയിൽനിന്ന്​​ ചാടുമെന്ന്​ ഭീഷണി മുഴക്കിയത്​. പിന്നീട്​ സഹപ്രവർത്തകർ അനുനയിപ്പിച്ച്​ താഴെയി റക്കി. പോക്കറ്റിൽനിന്നെടുത്ത 10 രൂപ മാത്രമാണ്​​ കൈയിലുള്ളതെന്ന്​ പറഞ്ഞ്​ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കര ഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലിനാണ്​ സംഭവങ്ങൾക്ക്​ തുടക്കം. സംഭവം അറിഞ്ഞ്​ ഫയർഫോഴ്​സും എത്തി.

രണ്ടാംനിലയി ലെ ജീവനക്കാരുടെ വിശ്രമമുറിയുടെ സമീപത്തെ ജനലിലൂടെ എത്തിപ്പിടിച്ച് ഇയാൾ കെട്ടിടത്തി​​​െൻറ ടെറസിൽ കയറുകയായിരു ന്നു. തുടർന്ന് ഇവിടെനിന്ന് വീട്ടിലേക്ക്​ വിളിച്ച് അമ്മയോട് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ചു. നിഷ ാദ് കെട്ടിടത്തി​​​െൻറ മുകളിൽ കയറി നിൽക്കുന്നത് കണ്ട സഹപ്രവർത്തകരാണ് വിവരം അഗ്​നിരക്ഷ സേനയെയും കെ.എസ്​.ആർ.ടി.സി അധികൃതരെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന്​ മറ്റ് എംപാനൽ ജീവനക്കാർ ആശ്വസിപ്പിച്ചെങ്കിലും ചാടുമെന്ന​ നിലപാടിൽ ഉറച്ചുനിന്നു. സഹ​പ്രവർത്തകർ 20 മിനിറ്റോളം നടത്തിയ ചർച്ചക്കൊടുവിലാണ്​ താഴെയിറങ്ങാൻ തയാറായത്​​. തുടർന്ന് ഇയാൾ സങ്കടങ്ങൾ ഒരോന്നായി മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞു.

കോടതി ഉത്തരവുപ്രകാരം പിരിച്ചുവിടപ്പെട്ടതിൽ മനംനൊന്ത്​ കോട്ടയം കെ.എസ്​.ആർ.ടി.സി ഡിപ്പോയുടെ മുകളിൽ കയറി ആത്​മഹത്യ ഭീഷണി മുഴക്കിയ കണ്ടക്​ടർ നിഷാദിനെ സഹപ്രവർത്തകർ അനുനയിപ്പിച്ച്​ താഴെയിറക്കിയപ്പോൾ കൈയിൽ ബാക്കിയുള്ള പത്തുരൂപ നോട്ട്​ ഉയർത്തിക്കാട്ടുന്നു


കോട്ടയം ഡിപ്പോയിൽ ദിവസക്കൂലി 480 രൂപയാണ്. എന്നാൽ, ഒരുമാസം 20 ഡ്യൂട്ടിയിൽ കുറവായാൽ 1000 രൂപ ഫൈൻ ഇൗടാക്കും. ഇതുകൂടാതെ യൂനിയനുകളുടെ വക പിരിവ് വേറെ. സർക്കാറി​​​െൻറയും മാനേജ്‌മ​​െൻറി​​​െൻറയും പിടിപ്പുകേട് മൂലമാണ്​ ജോലി നഷ്​ടമായത്​. മാതാപിതാക്കളും ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളുമടങ്ങിയ കുടുംബത്തി​​​െൻറ ഏക ആശ്രയം ത​​​െൻറ വരുമാനമായിരുന്നു. മിത്രക്കരിയിലെ കായലിന് നടുക്ക് ചെറുദ്വീപിലാണ് താമസം​. സിവില്‍ എൻജിനീയറിങ്​ വിദ്യാർഥിനിയായ ഭാര്യയുടെ പഠനവും പ്രതിസന്ധിയിലായെന്ന്​ നിഷാദ്​ പറഞ്ഞു. ജോലി നഷ്​ടമായാൽ കൂട്ട ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന്​ പിരിച്ചുവിട്ട മറ്റ്​ എംപാനൽ ജീവനക്കാർ പറഞ്ഞു.

േകാട്ടയം ഡിപ്പോയിൽ സംഘർഷം; എംപാനൽ ജീവനക്കാരെ കസ്​റ്റഡിയിലെടുത്തു
കോട്ടയം: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ കോട്ടയം കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട്​ എംപാനൽ ജീവനക്കാരായ നിഷാദ്​, രാജീവ്​ എന്നിവരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കോട്ടയം കെ.എസ്​.ആർ.സി.സി ഡിപ്പോ കെട്ടിടത്തിനു​ മുകളിൽകയറി ജീവനക്കാരൻ ആത്മഹത്യഭീഷണി മുഴക്കിയതിനു​ പിന്നാലെയാണ്​ നാടകീയസംഭവങ്ങൾ അര​േങ്ങറിയത്​. തിങ്കളാഴ്​ച വൈകീട്ട്​ ആറിനാണ്​ സംഭവം. സഹപ്രവർത്തകരുടെ അനുനയത്തിനു​ വഴങ്ങി ആത്​മഹത്യശ്രമത്തിൽനിന്ന്​ പിന്തിരിഞ്ഞ നിഷാദും സഹപ്രവർത്തകൻ രാജീവും ജോലിസംബന്ധമായ കാര്യങ്ങൾ കൺട്രോളിങ്​ ഇൻസ്​പെക്​ടറോട്​ ചോദിക്കാൻ എത്തിയതാണ്​ സംഘർഷത്തിൽ കലാശിച്ചത്​.

ജോലിനഷ്​ടമായതി​​​െൻറ വൈകാരികപ്രകടനങ്ങൾക്കിടെ കൺട്രോളിങ്​ ഇൻസ്​പെക്​ടർ കെ.കെ​. പ്രസാദുമായി ഇരുവരും വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. കൺട്രോളിങ്​ ഇൻസ്​പെക്​ടറെ മർദിച്ചെന്ന്​ ആരോപിച്ച്​ കെ.എസ്​.ആർ.ടി.സി അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന്​ വെസ്​റ്റ്​ സി.​െഎ നിർമൽ ബോസി​​​െൻറ നേതൃത്വത്തിൽ രാജീവി​െനയും നിഷാദിനെയും കസ്​റ്റഡിയിലെടുക്കാനുള്ള നീക്കം എംപാനൽ ജീവനക്കാർ തടഞ്ഞതും പ്രശ്​നത്തിന്​ ഇടയാക്കി. ജീവനക്കാരും പൊലീസുമായി നേരിയ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ, എ.എസ്​.​െഎയുടെ യൂനിഫോമിലെ ബട്ടണും പൊട്ടി. തുടർന്ന്​ പൊലീസ്​ ബലം പ്രയോഗിച്ചാണ്​ ഇരുവരെയും സ്​റ്റേഷനി​േലക്ക്​ കൊണ്ടു​േപായത്​.kerala news, malayalam news

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsempanel conductor
News Summary - ksrtc empanel conductor- kerala news
Next Story