Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ധൂ​ർ​ത്ത്; പെ​യി​ന്റ​ടി​ക്കാ​ൻ ചു​ര​മി​റ​ക്കി​യ​ത് എ​ട്ടു ബ​സു​ക​ൾ

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ധൂ​ർ​ത്ത്; പെ​യി​ന്റ​ടി​ക്കാ​ൻ ചു​ര​മി​റ​ക്കി​യ​ത് എ​ട്ടു ബ​സു​ക​ൾ
cancel

മാ​ന​ന്ത​വാ​ടി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന​തി​നി​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ധൂ​ർ​ത്ത്. പെ​യി​ന്റ​ടി​ക്കാ​നാ​യി ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ ചു​ര​മി​റ​ക്കി. മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ​നി​ന്ന് എ​ട്ടു ബ​സു​ക​ളാ​ണ് പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ എ​ത്തി​ച്ച​ത്.

മാ​ന​ന്ത​വാ​ടി​യി​ൽ ആ​റു പെ​യി​ന്റ​ർ​മാ​ർ ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ് ബ​സു​ക​ൾ ചു​ര​മി​റ​ക്കി​യ​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ബ​സു​ക​ൾ പാ​ല​ക്കാ​ട്ടേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് ഡി​പ്പോ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് ബ​സു​മാ​യി പാ​ല​ക്കാ​ട്ടെ​ത്തു​ന്ന ഡ്രൈ​വ​ർ പി​റ്റേ​ദി​വ​സം ലൈ​ൻ ബ​സി​ൽ വേ​ണം യാ​ത്ര ചെ​യ്യാ​ൻ. ര​ണ്ടു ദി​വ​സ​ത്തെ ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി​വ​രും. പെ​യി​ന്റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ ബ​സു​ക​ൾ തി​രി​കെ കൊ​ണ്ടു​വ​രാ​നും ഇ​തേ രീ​തി​യി​ൽ ഡ്യൂ​ട്ടി ന​ൽ​കേ​ണ്ടി​വ​രും. 460 കി.​മീ. ഓ​ടി​യാ​ണ് ബ​സു​ക​ൾ തി​രി​കെ മാ​ന​ന്ത​വാ​ടി​യി​ലെ​ത്തു​ക. എ​ണ്ണ​ച്ചെ​ല​വു​​കൂ​ടി കൂ​ട്ടി​യാ​ൽ ന​ഷ്ടം കൂ​ടും. ക​ൽ​പ​റ്റ​യി​ലും ബ​ത്തേ​രി​യി​ലും ബ​സി​ന് പെ​യി​ന്റ​ടി​ക്കാ​ൻ ആ​ളു​ക​ൾ ഉ​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് ഇ​ത്ര​യും ദൂ​ര​ത്തേ​ക്ക് ബ​സു​ക​ൾ കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ സ​ർ​വി​സ് മു​ട​ക്കി​യ​തോ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല​ട​ക്കം യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലെ ബ​സു​ക​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്. എ​ഴു​പ​തി​ല​ധി​കം ബ​സു​ക​ൾ​ക്കാ​ണ് ഫി​റ്റ്ന​സ് എ​ടു​ക്കേ​ണ്ട​ത്. മാ​ന​ന്ത​വാ​ടി​യി​ൽ മാ​ത്ര​മാ​ണ് ഇ​ങ്ങ​നെ ഒ​ന്നി​ച്ച് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsKSRTC
News Summary - KSRTC; Eight buses taken to palakkad for painting.
Next Story