കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണം തിരക്കിട്ട് നടപ്പാക്കാനാവില്ല –എം.ഡി
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി പരിഷ്കരണം തിരക്കിട്ട് നടപ്പാക്കാനാവില്ലെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി.ജി.പി എ. ഹേമചന്ദ്രൻ. നിലവിലെ ഡ്യൂട്ടി സമ്പ്രദായം പെെട്ടന്ന് മാറ്റാനും കഴിയില്ല. ജീവനക്കാരുെട സംഘടനകളുമായി പലതവണ ചർച്ചചെയ്തും അഭിപ്രായം സ്വീകരിച്ചും നടപ്പാക്കിയ ഡ്യൂട്ടി സംവിധാനം മാറ്റാൻ സമയം വേണ്ടിവരും. കൂടുതൽ ചർച്ചകളും നടക്കണം. എങ്കിലും ഇക്കാര്യം കോർപറേഷൻ മാനേജ്മെൻറിെൻറ സജീവ പരിഗണനയിലാെണന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
അശാസ്ത്രീയ ഡ്യൂട്ടി സംവിധാനം അപകടം വർധിപ്പിക്കുന്നുവെന്നും 23 മണിക്കൂർവരെ പലരും ജോലി ചെയ്യുന്നുണ്ടെന്നുമുള്ള റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ഹേമചന്ദ്രൻ. വിഷയം ചർച്ചചെയ്യാൻ പ്രേത്യക യോഗമൊന്നും വിളിച്ചിട്ടില്ല. യൂനിയനുകളുടെ സമ്മതത്തോടെ നടപ്പാക്കിയത് മാറ്റാൻ ഇനിയും അവരുമായി ചർച്ച നടത്തേണ്ടതുണ്ട്. ചർച്ചക്ക് സമയമായിട്ടില്ല. കെ.എസ്.ആർ.ടി.സിയെ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച സുശീൽഖന്നയും ഇൗനിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
