കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി: ഇന്ന് സംഘടനകളുമായി ചർച്ച
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ കണ്ടക്ടർ, ഡ്രൈവർ വിഭാഗങ്ങളിൽ സിംഗിൾ ഡ്യൂട്ടി ഏർെപ്പടുത്തുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെൻറ് തിങ്കളാഴ്ച യൂനിയൻ പ്രതിനിധികളുമായി ചർച്ച നടത്തും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും അസൗകര്യങ്ങളെ തുടർന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സംഘടനകളോട് നേരത്തേതന്നെ നിർദേശങ്ങൾ എഴുതി സമർപ്പിക്കാൻ എം.ഡി നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംഘടനകൾ അഭിപ്രായങ്ങൾ നൽകുകയും ചെയ്്തിരുന്നു. ഇൗ നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ചർച്ച നടക്കുക.
നിലവിലെ ഡ്യൂട്ടി ക്രമീകരണത്തിനെതിരെ കേസ് കൊടുത്തവരെക്കൂടി ചര്‍ച്ചയില്‍ പങ്കെടുപ്പിക്കും. ഓര്‍ഡിനറി ബസുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഭൂരിഭാഗം തൊഴിലാളി സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ സമവായത്തിനു വേണ്ടി ഡ്യൂട്ടി പരിഷ്കരണം മാറ്റിവെച്ചിരുന്നു. തിങ്കളാഴ്ച ചര്‍ച്ചക്കു ശേഷമേ ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കൂ. സിംഗിള്‍ഡ്യൂട്ടി സംവിധാനം സ്ഥാപനത്തിനു നേട്ടമാണെങ്കിലും തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് നടപ്പാക്കുക എന്നത് മാനേജ്മെൻറിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് മറ്റു ജോലികള്‍ ഉള്ളതായി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡബിള്‍ഡ്യൂട്ടി സംവിധാനത്തില്‍ കിട്ടുന്ന ഇടവേളകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. സിംഗിള്ഡ്യൂട്ടിയിലേക്ക് മാറുമ്പോള്‍ ആഴ്ചയില്‍ ആറുദിവസവും ജോലിക്ക് എത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
