കെ.എസ്.ആർ.ടി.സി: ആകെ ഡ്രൈവർ പോസ്റ്റും ഒഴിവും എത്ര?
text_fieldsകൊച്ചി: ആകെ വേണ്ടത് എത്ര ഡ്രൈവർമാരെയാെണന്നും നിലവിൽ എത്ര ഒഴിവുകളുണ്ടെന്നും കെ. എസ്.ആർ.ടി.സിേയാട് ഹൈകോടതി. ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ എത്രപേരെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദേശി ച്ചു. പലവട്ടം ഹൈകോടതി ഉത്തരവിട്ടിട്ടും ഒഴിവുകളിലേക്ക് തങ്ങളെ നിയമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒരുകൂട്ടം ഉദ്യോഗാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ബുധനാഴ്ച ഹരജി പരിഗണിക്കവേ നിലവിൽ 10,450 ഡ്രൈവർമാരാണ് കെ.എസ്.ആർ.ടി.സിയിലുള്ളതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആകെയുള്ള 6380 ബസുകളിൽ 6000 എണ്ണം സർവിസിന് സജ്ജമാണ്. 5452 ഷെഡ്യൂളുകളാണ് ദിനംപ്രതിയുള്ളത്. ഇതിന് 14,993 സ്ഥിരം ഡ്രൈവർമാരെ വേണം. 10,450 പേർ മാത്രമാണ് നിലവിലുള്ളത്. 4543 ഒഴിവാണുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സ്ഥിരനിയമനം നടത്തേണ്ടതില്ലെന്നാണ് തീരുമാനം. സുശീൽഖന്ന റിപ്പോർട്ട് പ്രകാരമുള്ള പുനഃക്രമീകരണവും വേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ സ്ഥിരനിയമനങ്ങളുണ്ടാവൂ. അതിനാൽ, നാലുവർഷമായി പുതിയ നിയമനങ്ങൾ നടക്കുന്നില്ല. താൽക്കാലിക നിയമനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും വ്യക്തമാക്കി.
താൽക്കാലിക നിയമനത്തിന് പി.എസ്.സി പട്ടികയിലുള്ളവരെ പരിഗണിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി കഴിയുംവരെ താൽക്കാലിക ഡ്രൈവർമാർക്ക് നൽകുന്ന ശമ്പളം നൽകിയാൽ മതിയെന്നും ഹരജിക്കാർ വാദിച്ചു.
സർവിസുകൾ നടത്താൻ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ വേണമെന്നും പി.എസ്.സി ലിസ്റ്റിലുള്ളവരെ ഇങ്ങനെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. സംവിധാനം അവസാനിപ്പിച്ചതിനാൽ എം.പാനൽ നിയമനം നടത്താനാവില്ലെന്നും കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
