Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിയിൽ...

കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ ക്ഷാമമില്ല; സർവീസ് റദ്ദാക്കുന്നത് പിടിപ്പുകേടുകൊണ്ട്

text_fields
bookmark_border
കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ ക്ഷാമമില്ല; സർവീസ് റദ്ദാക്കുന്നത് പിടിപ്പുകേടുകൊണ്ട്
cancel

കോഴിക്കോട്: എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതോടെ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർമാരുടെ ക്ഷാമമുണ്ടായെന്ന ഉന്നതരുടെ വാദം തെറ്റാണെന്ന് കണക്കുകൾ. പി.എസ്.സി. റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാതെ താൽക്കാലിക നിയമനം പതിവായി നടത്തുന്ന കോർപറേഷന്‍റെ നടപടിക്കെതിരെയാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്. ഈ വിധി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സർവീസുകൾ മുടങ്ങിയെന്ന തരത്തിലുള്ള വൻ പ്രചാരണം കോർപറേഷന്‍റെ തലപ്പത്തുള്ളവർ നടത്തുന്നതെന്നാണ് സൂചന.

2019 സെപ്റ്റംബർ 29 ലെ കണക്ക് പ്രകാരം കെ.എസ്.ആർ.ടി.സിക്ക് ഉള്ളത് 5632 ബസുകളാണ്. അതിൽ 4114 ബസുകൾ സർവീസ് നടത്തി. 773 ബസുകൾ അറ്റകുറ്റപണികൾക്കായി വിവിധ വർക്ക്ഷോപ്പുകളിൽ നർത്തിയിട്ടിരിക്കുകയാണ്. 745 ബസുകൾ സ്പെയർ ബസുകളാണ്. കെ.യു.ആർ.ടി.സിക്ക് ആകെ 750 ബസുകൾ ഉണ്ടെങ്കിലും വഴിയിൽ ഓടുന്നത് 315 എണ്ണം മാത്രമാണ്. കെ.എസ്.ആർ.ടി.സിയും കെ.യു.ആർ.ടി.സിയും കൂടി ഒരു ദിവസം ഓടിക്കുന്ന ബസുകളുടെ എണ്ണം ശരാശരി 4400 ബസുകൾ മാത്രമാണ്. സെപ്റ്റംബർ 29 ന് 15.72 ലക്ഷം കിലോമീറ്ററാണ് സർവീസ് നടത്തിയിരിക്കുന്നത്. ഇതിനായി നിയോഗിച്ച ഡ്രൈവർമാരുടെ എണ്ണം 8344 ആണ്. എം പാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതിന് മുമ്പുള്ള കണക്കാണിത്. ബസുകൾ 4400 എണ്ണമെയുള്ളൂ എങ്കിലും അതിൽ മിക്ക സർവീസുകളും ഡബിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ ഓടുന്നതിനാലാണ് 8344 ഡ്രൈവർമാരെ ആവശ്യമായി വന്നത്.

എം പാനൽ കണ്ടർക്ടർമാരുടെ കേസിന്‍റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ പറഞ്ഞത് കോർപറേഷനിൽ ആകെ 10064 സിംഗിൾ ഡ്യൂട്ടി ഷെഡ്യൂളുകൾ ഉണ്ടെന്നും അതിനായി 11574 ഡ്രൈവർമാരെ ആവശ്യമുെണന്നുമായിരുന്നു. 5838 ഷെഡ്യൂളുകൾ ഓപറേറ്റ് ചെയ്യാനാണ് ഇത്രയും ഡ്രൈവർമാർ വേണ്ടത്. എന്നാൽ കഴിഞ്ഞ മെയ് മുതലുളള കണക്ക് പരിശോധിച്ചാൽ പ്രതിദിനം ശരാശരി 4500 ബസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. ഇതിന് ആവശ്യം 7750 ഡ്രൈവർമാരെ മാത്രമാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.

2018 ലെ കണക്കുപ്രകാരം കെ.എസ്.ആർ.ടി.സിയിൽ ഉള്ളത് 11269 സ്ഥിരം ഡ്രൈവർമാരാണ്. എം പാനൽ ഡ്രൈവർമാരെ നിയോഗിക്കുന്നതാകട്ടെ ദീർഘദൂര സൂപ്പർ ക്ലാസ് സർവീസുകൾ ഓടിക്കാൻ വിമുഖത കാണിക്കുന്ന സീനിയർ ഡ്രൈവർമാർക്ക് പകരമായാണ്. ഹൈക്കോടതി വിധി പ്രകാരം മുഴുവൻ എം പാനൽ ജീവനക്കാരെയും പിരിച്ചുവിട്ടാലും 4500 ബസുകൾ ഓടിക്കാനുള്ള സ്ഥിരം ഡ്രൈവർമാർ കെ.എസ്.ആർ.ടി.സിയിൽ ഉണ്ട്. സ്ഥിരം ഡ്രൈവർമാർ സ്ഥിരമായി ജോലിക്കുവന്നാൽ പ്രതിദിനം 5000 ബസുകൾ നിരത്തിലിറക്കാനുള്ള സാഹചര്യം നിലവിൽ കെ.എസ്.ആർ.ടി.സിയിലുണ്ട്. എന്നാൽ സംഘടനാനേതാക്കളെ മറികടന്ന് ഇത് നടപ്പാക്കാനുള്ള ധൈര്യം മാനേജ്മ​െൻറ് കാണിക്കുന്നില്ല എന്നതാണ് കോർപറേഷൻ നേരിടുന്ന പ്രതിസന്ധിക്ക് കാരണം.

കഴിഞ്ഞ മെയ്, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഓടിച്ച സർവീസുകളെക്കുറിച്ച് കെ.എസ്.ആർ.ടി.സിയിൽ നിന്ന് ലഭ്യമായ കണക്ക് ഇതോടൊപ്പം:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKSRTC issue
News Summary - ksrtc driver issue-kerala news
Next Story