Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​ടുറോഡിൽ...

ന​ടുറോഡിൽ രണ്ടരവയസ്സുള്ള കു​ഞ്ഞ്; സഡൻ ബ്രേക്കിട്ട​ കെ.എസ്​.ആർ.ടി.സി ഡ്രൈവർക്ക്​ നാ​ടി​െൻറ സ്നേ​ഹാ​ദ​രം

text_fields
bookmark_border
ന​ടുറോഡിൽ രണ്ടരവയസ്സുള്ള കു​ഞ്ഞ്; സഡൻ ബ്രേക്കിട്ട​ കെ.എസ്​.ആർ.ടി.സി ഡ്രൈവർക്ക്​ നാ​ടി​െൻറ സ്നേ​ഹാ​ദ​രം
cancel
camera_alt

കുട്ടിയെ രക്ഷിച്ച ഡ്രൈവര്‍ അമരവിള സ്വദേശിരാജേന്ദ്രനെ ആദരിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യി​ൽ പ​ന്തി​ന് പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ കു​ഞ്ഞി​നെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലിലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റെ ആ​ദ​രി​ച്ചു. പാ​പ്പ​നം​കോ​ട് യൂ​നി​റ്റി​ലെ ഡ്യൂ​ട്ടി ന​മ്പ​ർ. 83 സ​ർ​വി​സ് ന​ട​ത്തി​യ ഡ്രൈ​വ​ർ കെ. ​രാ​ജേ​ന്ദ്ര​നെ​യാ​ണ് പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്. മ​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മാ​തൃ​ക​കാ​ട്ടി​യ ഡ്രൈ​വ​ർ കെ. ​രാ​ജേ​ന്ദ്ര​ന് ഗു​ഡ് സ​ർ​വി​സ് എ​ൻ​ട്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​ർ അ​റി​യി​ച്ചു.

രാ​ജേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ 29 ന് ​സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ന് ഇ​ട​യി​ൽ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര ​െവ​ച്ച് വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​യി​ൽ ക​ട​യി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം സൈ​ക്കി​ൽ വാ​ങ്ങാ​നെ​ത്തി​യ ര​ണ്ടു വ​യ​സ്സു​കാ​ര​ൻ കൈ​യി​ൽ ഇ​രു​ന്ന പ​ന്ത് റോ​ഡി​ൽ പോ​യ​പ്പോ​ൾ പി​റ​കെ ഓ​ടു​ക​യാ​യി​രു​ന്നു. റോ​ഡി​ന് ന​ടു​വി​ൽ കു​ഞ്ഞ് എ​ത്തി​യ​പ്പോ​ഴാ​ണ് എ​ല്ലാ​വ​രു​ടേ​യും ശ്ര​ദ്ധ​യി​പ്പെ​ട്ട​ത്. ഇ​തി​നി​ട​യി​ൽ എ​ത്തി​യ ബ​സ് ഡ്രൈ​വ​ർ സ​മ​യോ​ചി​ത​മാ​യി ബ​സ് ബ്രേ​ക്കി​ട്ട് നി​ർ​ത്തി കു‍ഞ്ഞി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ​കാ​മ​റ​യി​ൽ പ​തി​ഞ്ഞ ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി. തു​ട​ർ​ന്നാ​ണ് പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ൽ ഡ്രൈ​വ​ർ രാ​ജേ​ന്ദ്ര​നെ ആ​ദ​രി​ക്കു​ക​യും റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള യോ​ഗം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ൽ ന​ട​ന്ന പ​രി​പാ​ടി എ.​ടി.​ഒ കെ.​ജി. സൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ഡി​ഇ. ന​സീ​ർ എം., ​വൈ​ക്കി​ൾ സൂ​പ്പ​ർ വൈ​സ​ർ എ​ബ​നി​സ​ർ, യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ സ​തീ​ഷ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ര​തീ​ഷ്കു​മാ​ർ, മ​നോ​ജ്, എ​സ്. കെ. ​മ​ണി, സൂ​പ്ര​ണ്ട് സ​ന്ധ്യാ​ദേ​വി, ജ​ന​റ​ൽ ക​ൺ​ട്രോ​ളി​ങ്​ ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. ബി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​യ്യാ​റ്റി​ൻ​ക​ര: ഡ്രൈ​വ​ർ കെ. ​രാ​ജേ​ന്ദ്ര​ന് നാ​ട്ടു​കാ​ർ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ആ​ദ​ര​വ് ന​ൽ​കി. നാ​ട്ടു​കാ​രു​ടെ​യും കെ.​എ​സ്.​ആ​ർ.​ടി.​എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര യൂ​നി​റ്റി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ സ​ന​ൽ സൈ​ക്കി​ൾ​സി​ന് മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മാ​തൃ​കാ ഡ്രൈ​വ​ർ കെ. ​രാ​ജേ​ന്ദ്ര​ന് കെ. ​ആ​ൻ​സ​ല​ൻ എം.​എ​ൽ.​എ. സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു. കൊ​ല്ല​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ന​വ​നീ​ത് കു​മാ​റി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ്റ് അ​ജി​ത്കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ഹി​ൽ ആ​ർ. നാ​ഥ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ബീ​ന, ജെ​ന്ന​ർ, ബി​നു​കു​മാ​ർ, കെ.​എ​സ്.​ആ​ർ.​ടി.​എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ. ര​ഞ്ജി​ത്ത്, ജി. ​ജി​ജോ, എ​സ്.​ആ​ർ. ഗി​രീ​ഷ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​കു​മാ​ര​ൻ നാ​യ​ർ, സ​ജീ​വ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ല ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്, സ​ന​ൽ സൈ​ക്കി​ൾ​സ് ഉ​ട​മ സ​ന​ൽ, സ​ജ​യ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ. ​രാ​ജേ​ന്ദ്ര​ന് സ്വീ​ക​ര​ണം ന​ൽ​കി.

പാ​റ​ശ്ശാ​ല: ഉ​ദി​യ​ന്‍കു​ള​ങ്ങ​ര സൈ​ക്കി​ള്‍ ക​ട​ക്കു സ​മീ​പം ര​ണ്ട​ര വ​യ​സ്സു​കാ​ര​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച കെ.​എ​സ്.​ആ​ര്‍ ടി.​സി ഡ്രൈ​വ​ര്‍ അ​മ​ര​വി​ള സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര​നെ നാ​ട്ടു​കാ​ര്‍ ആ​ദ​രി​ച്ചു. ഉ​ദി​യ​ന്‍കു​ള​ങ്ങ​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് നെ​യ്യാ​റ്റി​ന്‍ക​ര എം.​എ​ല്‍.​എ ആ​ര്‍. ആ​ൻ​സ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:KSRTC rescue 
News Summary - KSRTC driver honored for rescuing child
Next Story