'തലപോകാതെ നോക്കണമല്ലോ'; ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ
text_fieldsഅടൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ദിവസം ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ. പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തേക്ക് സര്‍വിസ് പോയ ബസിലെ ഡ്രൈവര്‍ ഷിബു തോമസ് ആണ് ഹെല്‍മെറ്റ് ധരിച്ച് വണ്ടി ഓടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സമരാനുകൂലികളുടെ ആക്രമണം ഭയന്നും കല്ലേറുണ്ടായാൽ ചില്ല് പൊട്ടി പരിക്കേൽക്കുന്നത് തടയാനുമാണ് ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ചതെന്ന് ഷിബു പറഞ്ഞു. അതേസമയം, ഈ ബസ് അടൂരില്‍ വെച്ച് സമരാനുകൂലികള്‍ തടഞ്ഞു. തുടർന്ന് സർവിസ് നിർത്തേണ്ടിവന്നു.
സര്‍വിസ് നടത്താന്‍ തയാറായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പലയിടത്തും സമരക്കാർ തടഞ്ഞു. ഇതോടെ പൊതുഗതാഗതം സ്തംഭിച്ചു. പലയിടത്തും ജനം പെരുവഴിലായി. പ്രധാനമായും, സമരത്തിൽ പങ്കെടുക്കാത്ത ബി.എം.എസ് യൂണിയന്‍റെ ഭാഗമായ ജീവനക്കാരാണ് സർവിസ് നടത്താൻ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

