ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു; ബസ് മതിലിൽ ഇടിച്ചുകയറി
text_fieldsമാവേലിക്കര: ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. ചെന്നിത്തല മുപ്പത്തഞ്ചിൽ സി.പ്രദീപ് ആണ് മരിച്ചത്. ഹരിപാട്-പത്തനംതിട്ട സംസ്ഥാനപാതയിൽ മാവേലിക്കര നടക്കാവിലാണ് അപകടമുണ്ടായത്.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. ബസിന്‍റെ നിയന്ത്രണം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രിക്കാരിൽ ഒരാൾ സ്റ്റിയറിങ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു. പ്രദീപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനംതിട്ട-ആലപ്പുഴ ചെയിൻ സർവ്വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആർഇഎ 885 ബസാണ് അപകത്തിൽപ്പെട്ടത്. പത്തനംതിട്ടയിൽനിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്ക് ആർക്കും സാരമായ പരിക്കുകളില്ലെന്നാണ് പ്രാഥമികവിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

