Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച സം​ഭ​വം: ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
ആ​ഷി​ദ്  യൂ​സ​ഫ്
cancel
camera_alt

ആ​ഷി​ദ്

യൂ​സ​ഫ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്‌ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ വ​ഞ്ചാ​ങ്ക​ൽ വീ​ട്ടി​ൽ ക​യ്യാ​മ എ​ന്ന ആ​ഷി​ദ് യൂ​സ​ഫ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് ഒ​മ്പ​തി​ന്​ വൈ​കു​ന്നേ​രം കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ്​ സ്റ്റാ​ൻ​ഡി​ൽ വെ​ച്ചാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച​ത്.

ബ​സ് മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സു​കാ​രു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ഈ ​സ​മ​യം സ്റ്റാ​ൻ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ഷി​ദ് യൂ​സ​ഫും അ​ബ്ദു​ൽ റ​ഫീ​ഖും ചേ​ർ​ന്ന് ഡ്രൈ​വ​റെ ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ബ്ദു​ൽ റ​ഫീ​ഖി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു.

എ​സ്.​എ​ച്ച്.​ഒ നി​ർ​മ​ൽ ബോ​സ്, എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ ശി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ഷി​ദ് യൂ​സ​ഫ് ഈ​രാ​റ്റു​പേ​ട്ട സ്​​റ്റേ​ഷ​നി​ലെ സാ​മൂ​ഹി​ക വി​രു​ദ്ധ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ്. കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsAttack
News Summary - KSRTC Driver Assault Incident-absconding accused arrested
Next Story