കെ.എസ്.ആർ.ടി.സി വിഭജനം: ഇടത് ട്രേഡ് യൂനിയനുകൾ രണ്ടു തട്ടിൽ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ മൂന്നായി വിഭജിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ ഇടത് യൂനിയനുകൾ രണ്ടുതട്ടിൽ. തീരുമാനത്തെ അനുകൂലിച്ച് സി.െഎ.ടി.യു നേതൃത്വത്തിെല കെ.എസ്.ആർ.ടി.ഇ.എയും ശക്തമായി എതിർത്ത് എ.െഎ.ടി.യു.സി നേതൃത്വം നൽകുന്ന കെ.എസ്.ടി.ഇ.യുവുമാണ് രംഗത്തെത്തിയിട്ടുള്ളത്.
ഇത് അശാസ്ത്രീയമാണെന്നും കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലേക്ക് തള്ളാൻ മാത്രമേ ഉപകരിക്കൂവെന്നും കെ.എസ്.ടി.ഇ.യു ജനറൽ സെക്രട്ടറി എം.ജി. രാഹുൽ പറഞ്ഞു. എന്നാൽ, സുശീൽ ഖന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വികേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാനുള്ള നിലപാട് സ്വാഗതാർഹമാെണന്നാണ് കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണെൻറ അഭിപ്രായം. കെ.എസ്.ആർ.ടി.സിയെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. പ്രഫ. സുശീൽ ഖന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കോർപറേഷനെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ കേന്ദ്രമാക്കി വിഭജിക്കാനാണ് നീക്കം. രാജ്യത്ത് വിഭജനം ഏർപ്പെടുത്തിയ ഒറ്റ ട്രാൻസ്പോർട്ട് കോർപറേഷനും ലാഭത്തിലായിട്ടില്ലെന്നത് അനുഭവമാണെന്ന് എ.െഎ.ടി.യു.സി വ്യക്തമാക്കുന്നു. തമിഴ്നാട് അഞ്ചായി വെട്ടിമുറിച്ചെങ്കിലും അഞ്ചും നഷ്ടത്തിലാണ്.
കർണ്ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. പൊതു ഗതാഗതത്തിെൻറ 98 ശതമാനവും കൈകാര്യം ചെയ്യുന്ന കർണാടക കോർപറേഷന് ലാഭത്തിലാകാൻ കഴിഞ്ഞില്ലെങ്കിൽ കെ.എസ്.ആർ.ടി.സിയുടെ കാര്യം പറയാനിെല്ലന്നാണ് ഇവരുടെ വാദം. കെ.എസ്.ആർ.ടി.സിയെ കമ്പനിയാക്കാൻ 1984ലും 1995ലും നീക്കം നടന്നപ്പോൾ അതിനെതിരെ ശക്തമായി ഇടതുപക്ഷ സംഘടനകൾ ശക്തമായ സമരം നടത്തിയാണ് തീരുമാനം പിൻവലിപ്പിച്ചത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്തു നടന്ന ഇൗ രണ്ടു പ്രക്ഷോഭങ്ങളിലും കെ.എസ്.ആർ.ടി.ഇ.എയും കെ.എസ്.ടി.ഇ.യുവും ഒറ്റക്കെട്ടായാണ് അണിനിരന്നത്.
ധനമന്ത്രി തോമസ് െഎസക് കൂടി മുൻകൈ എടുക്കുന്ന വിഭജന നീക്കത്തിനെതിരെയും 1984 ലെയും 95 ലെയും പോലെ ശക്തമായി പ്രക്ഷോഭത്തിനുതന്നെയാണ് എ.െഎ.ടി.യു.സിയുടെ തീരുമാനം. പക്ഷേ, ഇത്തവണ കെ.എസ്.ആർ.ടി.ഇ.എ മറുപക്ഷത്താെണന്ന് മാത്രം. ഇന്ധന നികുതി കുറക്കാത്തതിലും എ.െഎ.ടി.യു.സിക്ക് പ്രതിഷേധമുണ്ട്. ശമ്പളമുടക്കത്തിലും പെൻഷൻ വിഷയത്തിലുമടക്കം ആദ്യം മുതലേ സമരരംഗത്താണ്. പ്രക്ഷോഭരംഗത്തുള്ള സംഘടനയുടെ നേതാക്കൾ സ്വന്തം സർക്കാർ ഭരിക്കുേമ്പാൾ സമരം ചെയ്തതിന് ജയിൽവാസമനുഭവിച്ച അപൂർവതയും ഇതിനോടകമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
