Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മെക്കാനിക് ജോലികള്‍ തുടങ്ങി

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍  മെക്കാനിക് ജോലികള്‍ തുടങ്ങി
cancel

നെ​ടു​മ​ങ്ങാ​ട്: കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​ക​ളി​ല്‍ മെ​ക്കാ​നി​ക്ക​ല് ‍ വി​ഭാ​ഗം വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ച്ചു. ​േമ​യ് മൂ​ന്നി​ന് ലോ​ക്ഡൗ​ണ്‍ അ​വ​സാ​ന ി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ടു​ത്ത​ദി​വ​സം മു​ത​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ ് ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​ത്. തു​ട​ര്‍ച്ച​യാ​യി ഒ​രു​മാ​സം ഓ​ടാ​തെ കി​ട​ന്ന​തി​നാ​ൽ മി​ക്ക ബ​സു​ക​ള്‍ക്കും കാ​ര്യ​മാ​യ യ​ന്ത്ര​ത്ത​ക​രാ​റു​ണ്ട്.

ഇ​ത് പ​രി​ഹ​രി​ക്കു​ക​യാ​ണ് ആ​ദ്യ​ക​ട​മ്പ. യ​ന്ത്ര​ഭാ​ഗ​ങ്ങ​ളി​ല്‍ ഗ്രീ​സ് അ​ടി​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. ഓ​രോ​ദി​വ​സ​വും ആ​കെ ജീ​വ​ന​ക്കാ​രു​ടെ മു​പ്പ​ത് ശ​ത​മാ​നം പേ​ർ ജോ​ലി​ക്കെ​ത്തും. സ്‌​പെ​യ​ര്‍പാ​ർ​ട്‌​സു​ക​ളു​ടെ അ​ഭാ​വ​മു​ണ്ട്. പാ​പ്പ​നം​കോ​ട് സെ​ന്‍ട്ര​ല്‍വ​ര്‍ക്‌​സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചീ​ഫ് സ്​​റ്റോ​റി​ല്‍ നി​ന്നു​മാ​ണ് ജി​ല്ല​യി​ലെ മ​റ്റ് ഡി​പ്പോ​ക​ളി​ല്‍ സ്‌​പെ​യ​ര്‍പാ​ട്‌​സു​ക​െ​ള​ത്തി​ക്കേ​ണ്ട​ത്. ഇ​തി​ന് ത​ട​സ്സ​മ​ു​ണ്ട്.
പ​ക​രം സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല. മാ​സ്‌​ക്​ ധ​രി​ച്ചു​കൊ​ണ്ടും സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടു​മാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്.

കു​റ​ച്ചു​സ​മ​യം സ്​​റ്റാ​ര്‍ട്ടാ​ക്കി ഇ​ടു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ സ്​​റ്റാ​ര്‍ട്ടി​ങ് ത​ക​രാ​റു​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ സ​മ​യ​ത്ത് അ​ഗ്​​നി​ര​ക്ഷ​സേ​നാ​യൂ​നി​റ്റു​ക​ള്‍ വെ​ഞ്ഞാ​റ​മൂ​ട്, നെ​ടു​മ​ങ്ങാ​ട്, പാ​ലോ​ട്, ആ​ര്യ​നാ​ട്, വി​തു​ര, വെ​ള്ള​നാ​ട്, കാ​ട്ടാ​ക്ക​ട ഡി​പ്പോ​ക​ളി​ലെ​ത്തി ബ​സു​ക​ളും ബ​സ് സ്​​റ്റാ​ൻ​ഡും അ​ണു​മു​ക്ത​മാ​ക്കി​യി​രു​ന്നു. ​േമ​യ് നാ​ലു മു​ത​ല്‍ ക​ര്‍ശ​ന ഉ​പാ​ധി​ക​ളോ​ടെ സ​ര്‍വി​സ് ആ​രം​ഭി​ച്ചാ​ലും ജി​ല്ല​അ​തി​ര്‍ത്തി​വി​ട്ട് ഓ​ടാ​നു​ള്ള സാ​ധ്യ​ത​ക​ളി​ല്ല.

Show Full Article
TAGS:Depot kerala news malayalam news 
News Summary - KSRTC Depot mechanic job-Kerala news
Next Story