കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ ത്രികക്ഷി കരാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ത്രികക്ഷി കരാർ. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ തൊഴിലാളി യൂനിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കരാർ രൂപീകരിക്കാനായി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി.എം.ഡി എന്നിവരെ നിയോഗിച്ചു. ശമ്പള വിതരണം സംബന്ധിച്ച പ്രശ്നങ്ങൾ മറ്റൊരുതലത്തിൽ ചർച്ച ചെയ്യാൻ തീരുമാനമായി. ശമ്പളം കൃത്യസമയത്ത് നൽകുന്നതിന് ക്രമീകരണം ഒരുക്കാനും യോഗത്തിൽ ധാരണയായി.
ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ടി.ഡി.എഫ് കെ.എസ്.ആർ.ടി.സിയിൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. 20 മുതല്‍ സമരം നടത്താനാണ് ടി.ഡി.എഫ് നോട്ടീസ് നൽകിയത്. സെക്രേട്ടറിയറ്റിന് മുന്നില്‍ കഴിഞ്ഞ അഞ്ചുമുതല്‍ ആരംഭിച്ച അനിശ്ചിതകാല ധര്‍ണയുടെ രണ്ടാംഘട്ടമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
