ക്ഷാമം രൂക്ഷം; വാടക ബസുകളിറക്കാൻ െക.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: ഡിസംബറിൽ 390 സൂപ്പർ ക്ലാസ് ബസുകളുടെ കാലപരിധി തീരുന്ന സാഹചര്യത്തി ൽ ക്ഷാമം പരിഹരിക്കാൻ 50 ബസുകൾ വാടക വ്യവസ്ഥയിൽ നിരത്തിലിറക്കാൻ കെ.എസ്.ആർ.ടി.സി ന ടപടി തുടങ്ങി.
നിലവിലെ 10 വാടക സ്കാനിയകളുടെ കരാർ സമയപരിധി തീർന്ന സാഹചര്യത്തി ൽ ഇതടക്കം കുറവുകൾ നികത്താനാണ് വീണ്ടും വാടക കരാറിലേക്ക് പോവുന്നത്. ഇതോടൊപ്പം കേന്ദ്രപദ്ധതിയായ ഫേമിെൻറ (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഒാഫ് ഇലക്ട്രിക് വെഹിക്കിൾസ്) സഹായത്തിൽ 250 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കാനും ആലോചനയുണ്ട്. ‘ഫേം’ പദ്ധതിയിൽ കേന്ദ്രത്തിെൻറ കർശന മാനദണ്ഡങ്ങളാണ് പ്രതിബന്ധം. ഒരുതവണ ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ റദ്ദാക്കി. കേന്ദ്ര മാനദണ്ഡങ്ങൾക്കൊത്ത് നിബന്ധനകൾ പരിഷ്കരിച്ചാണ് പുതിയ ടെൻഡറിലേക്ക് പോകുന്നത്.
സൂപ്പർ ക്ലാസ് അടക്കം വിവിധ ഇനങ്ങളിലെ 50 വാടക ബസുകൾ സാധ്യമാകും വേഗത്തിൽ നിരത്തിലിറക്കി പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. കഴിഞ്ഞ രണ്ട് ബജറ്റുകളിലായി കിഫ്ബി ധനസഹായത്തിൽ 3000 പുതിയ ബസുകൾ വാങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഘട്ടത്തിൽ 1000ഉം അടുത്ത ഘട്ടത്തിൽ 2000ഉം. എന്നാൽ, കിഫ്ബി വായ്പക്ക് രണ്ട് ശതമാനം പലിശയും ഡിപ്പോകൾ ഇൗട് വേണമെന്ന വ്യവസ്ഥയും കൂടിയായതോടെ കെ.എസ്.ആർ.ടി.സി തയാറായില്ല.
ഇതുമൂലം കഴിഞ്ഞ വർഷങ്ങളിൽ പുതിയ ഒരു ബസ്പോലും നിരത്തിലിറക്കാനായില്ല. സ്വാഭാവിക ക്ഷാമം തുടരുന്നതിനിടെയാണ് ഏഴ് വർഷം പൂർത്തിയാക്കിയ 390 ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളുടെ കാലപരിധി തീരുന്നത്. ശേഷിക്കുന്ന 13 വർഷം ഒാർഡിനറിയായേ ഇവ ഒാടിക്കാനാവൂ. ശബരിമല സീസണോടനുബന്ധിച്ച് പുതിയ ബസ് വാങ്ങുകയും മണ്ഡലകാലത്തിന് ശേഷം വിവിധ ഡിപ്പോകൾക്കായി നൽകുകയുമാണ് ചെയ്തിരുന്നത്. രണ്ട് വർഷമായി ഇൗ പതിവും തെറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
