Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പളമില്ല; എംപാനൽ...

ശമ്പളമില്ല; എംപാനൽ ഡ്രൈവർമാർ ഡ്യൂട്ടിക്കെത്തിയില്ല, കെ.എസ്​.ആർ.ടി.സിയിൽ പ്രതിസന്ധി

text_fields
bookmark_border
KSRTC - malayalam news online
cancel

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന്​ എംപാനൽ ജീവനക്കാർ ഡ്യൂട്ടിക്കെത്താത്തത്​ കെ.എസ്​.ആർ.ടി.സിയിൽ പുതിയ പ്രതിസന്ധിക്ക്​ തുടക്കമിട്ടു. സ്ഥിരം ഡ്രൈവർമാർക്ക്​ ശമ്പളം നൽകിയിട്ടും എംപാനൽ ജീവനക്കാർക്ക്​ നൽകാത്തതാണ്​ പ്രതിസന്ധിക്ക്​ കാരണം. ഇതോടെ എംപാനൽ ജീവനക്കാർ ഡ്യൂട്ടിക്ക്​ ഹാജരാകാതെ വിട്ടു നിൽക്കുകയാണ്​​.

ജീവനക്കാരുടെ കുറവ്​ മൂലം കെ.എസ്​.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകളടക്കം മുടങ്ങുന്ന സാഹചര്യമാണ്​ ഉള്ളത്​. കഴിഞ്ഞ ദിവസം തിരുവനന്തപുരം സെ​ൻട്രൽ ഡിപ്പോയിൽ മാത്രം ഏഴ്​ സർവീസുകൾ മുടങ്ങി. വരും ദിവസങ്ങളിലും എം.പാനൽ ജീവനക്കാർ ഡ്യൂട്ടിക്കെത്താതിരുന്നാൽ അത്​ കെ.എസ്​.ആർ.ടി.സിയെ കടുത്ത പ്രതിസന്ധിയിലേക്ക്​ നയിക്കും.

കെ.എസ്​.ആർ.ടി.സി എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടുന്നതിനെതിരെ ​കോർപ്പറേഷൻ നൽകിയ അപ്പീൽ തിങ്കളാഴ്​ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്​. വിധി നടപ്പാക്കുന്നതിന്​ ഹൈകോടതി സാവകാശം അനുവദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsM Panel drivers
News Summary - KSRTC Crisis-Kerala news
Next Story