റിസർവേഷൻ സൈറ്റ് ഡൊമൈനുകളിലും പിടിമുറുക്കി കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: നിയമപോരാട്ടത്തിലൂടെ 'കെ.എസ്.ആർ.ടി.സി' എന്ന പേര് നിലനിർത്തിയതിന് പിന്നാലെ ഒാൺലൈൻ റിസർവേഷൻ സൈറ്റുകളുടെ ഡൊൈമനിെൻറ കാര്യത്തിലും കോർപറേഷൻ നിലപാട് കടുപ്പിക്കുന്നു. രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്സിെൻറ ഉത്തരവ് വന്ന പശ്ചാത്തലത്തിൽ റിസർവേഷൻ സെറ്റുകൾക്കുള്ള (KSRTC.IN , KSRTC.ORG, KSRTC.COM) ഡൊമൈൻ ഉടമസ്ഥാവകാശവും തങ്ങൾക്ക് വേണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്ക് സന്നദ്ധമല്ലെന്ന വിവരം നയപരമായി കേരളം കർണാടകയെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ ഓൺലൈൻ ബിസിനസ് കൂടി നടത്താതെ കെ.എസ്.ആർ.ടി.സിക്ക് പിടിച്ചുനിൽക്കാനാകില്ല. യാത്രാക്കാർ ഓൺലൈനിൽ ടിക്കറ്റിനായി സെർച്ച് ചെയ്യുമ്പോൾ കെ.എസ്.ആർ.ടി.സി എന്ന ഡൊെമെൻ കർണാടക കൈവശം വെച്ചിരിക്കുന്നതുകൊണ്ട് ടിക്കറ്റ് മുഴുവൻ കർണാടകക്കാണ് ലഭിക്കുന്നത്.
പ്രത്യേകിച്ച്, ലാഭകരമായ അന്തർസംസ്ഥാന സർവിസുകൾ ബംഗളൂരുവിൽനിന്ന് ഓപറേറ്റ് ചെയ്യുന്നത് കാരണം കർണാടകക്കാണ് ആയിനത്തിൽ കൂടുതൽ വരുമാനം ലഭിക്കുക. അതേസമയം കർണാടകയുമായി തുറന്ന പോര് വേണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

