കെ.എസ്.ആർ.ടി.സി കണ്ടക്ടർ: പൊതുസ്ഥലംമാറ്റം കരട് പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർ വിഭാഗം ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം നടത്തുന്നതിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ജീവനക്കാർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചും നിലവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായും സ്ഥലമാറ്റ പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
3863 പേരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. യൂനിറ്റ് തലത്തിൽ പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ നിയമാനുസരണം ആക്ഷേപം ഉണ്ടാകുന്നപക്ഷം ബന്ധപ്പെട്ട ജീവനക്കാർക്ക് ജില്ലാ അധികാരി മുമ്പാകെ അപേക്ഷ സമർപ്പിക്കണം.
ബന്ധപ്പെട്ട ജില്ലാ അധികാരി, ക്ലസ്റ്റർ ഓഫീസർ, ജില്ലാ ഓഫീസിലെ സീനിയർ സൂപ്രണ്ട് എന്നിവർ ചേർന്ന കമ്മിറ്റി 19 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാകുന്ന അപേക്ഷകൾ പരിശോധിക്കണം. ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് ലിസ്റ്റിൽ പേരുകൾ റോളിൽ ഉണ്ടെന്നും ക്രമപ്രകാരമാണെന്നും ഉറപ്പാക്കി നിയമാനുസരണം നടപടി സ്വീകരിച്ച് 22 നകം ചീഫ് ഓഫിസിൽ അറിയിക്കണം. ഇതിന്റെ വെളിച്ചത്തിൽ പരാതികൾ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഉത്തരവായി ഇറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

