Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടിക്കറ്റ് യന്ത്രം...

ടിക്കറ്റ് യന്ത്രം പൊട്ടിത്തെറിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

text_fields
bookmark_border
ടിക്കറ്റ് യന്ത്രം പൊട്ടിത്തെറിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
cancel
camera_alt

പൊ​ട്ടി​ത്തെ​റി​ച്ച് ക​ത്തി​യ ടി​ക്ക​റ്റ് യ​ന്ത്രം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടി​ക്ക​റ്റ് യ​​ന്ത്രം പൊ​ട്ടി​ത്തെ​റി​ച്ച് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ ക​ണ്ട​ക്ട​ര്‍ക്കും ഡ്രൈ​വ​ര്‍ക്കും പ​രി​ക്ക്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ മു​റി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നെ​ത്തി​യ സൂ​പ്പ​ര്‍ ഡി​ല​ക്‌​സ് ബ​സി​ന്‍റെ ടി​ക്ക​റ്റ് യ​ന്ത്രം പൊ​ട്ടി​ത്തെ​റി​ച്ച് ക​ണ്ട​ക്ട​ര്‍ പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി എം.​എം. മു​ഹ​മ്മ​ദ്, ഡ്രൈ​വ​ര്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി ജേ​ക്ക​ബ് ആ​ന്‍റ​ണി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബ​സ് ഡി​പ്പോ​യി​ലെ​ത്തി​ച്ച​തി​ന് ശേ​ഷം ക​ണ്ട​ക്ട​റും ഡ്രൈ​വ​റും വി​ശ്ര​മ മു​റി​യി​ല്‍ ഉ​റ​ങ്ങു​ന്ന​തി​ന്നി​ട​യി​ലാ​ണ് ബെ​ര്‍ത്തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന യ​ന്ത്രം ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ശ​ബ്ദം​കേ​ട്ട് ഉ​ണ​ര്‍ന്ന ജീ​വ​ന​ക്കാ​ര്‍ ക​ണ്ട​ത് മെ​ഷി​ൻ ക​ത്തു​ന്ന​താ​ണ്. തു​ട​ര്‍ന്ന് ബെ​ര്‍ത്തി​ല്‍നി​ന്നും മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രു​ടേ​യും കൈ​ക​ള്‍ക്ക് ചെ​റി​യ പൊ​ള്ള​ലേ​റ്റ​ത്. പൊ​ട്ടി​ത്തെ​റി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ന്വേ​ഷ​ണ​ത്തി​നു​വേ​ണ്ടി യ​ന്ത്രം അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഒ​രു​മാ​സം മു​മ്പ് 'മൈ​ക്രോ എ​ഫ്.​എ​ക്സ്' എ​ന്ന ക​മ്പ​നി​യി​ല്‍നി​ന്നാ​ണ് ഈ ​യ​ന്ത്രം വാ​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഡി​പ്പോ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് തി​രി​ച്ച് അ​വി​ടെ എ​ത്തി​യ​തി​ന് ശേ​ഷ​മേ യ​ന്ത്രം ചാ​ർ​ജ് ചെ​യ്യാ​റു​ള്ളൂ. ആ​ദ്യ​മാ​യാ​ണ് ഇ​ല​ക്ട്രോ​ണി​ക് ടി​ക്ക​റ്റ് യ​ന്ത്രം പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conductorticket machineKSRTC
News Summary - KSRTC conductor and driver injured when ticket machine explodes
Next Story