Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലികയോട്...

ബാലികയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്​റ്റിൽ

text_fields
bookmark_border
girld-abuse
cancel
camera_altRepresentational Image

കായംകുളം: ബസ് യാത്രികയായ ബാലികയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ പൊലീസ് അറസ്​റ്റ്​ ചെയ്ത ു. മലപ്പുറം മഞ്ചേരി സരണിയിൽ മടമംഗലത്ത് ഗഫൂറാണ് (47) പിടിയിലായത്. മലപ്പുറത്തുനിന്ന്​ തിരുവനന്തപുരത്തേക്കുള്ള സൂ പ്പർ ഫാസ്​റ്റിൽ ഞായറാഴ്ച വൈകീട്ട്​ നാലുമണിയോടെ കരീലക്കുളങ്ങര ഭാഗത്തായിരുന്നു സംഭവം.

നങ്ങ്യാർകുളങ്ങരയിൽനിന്ന്​ കുടുംബത്തോടൊപ്പം ബസിൽ കയറിയ 11 കാരിയോടാണ് അപമര്യാദയായി പെരുമാറിയത്. കുട്ടി ബഹളം​െവച്ചതോടെ മറ്റ് യാത്രികർ ഇടപെടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മുത്തശ്ശി പിങ്ക് പൊലീസിൽ വിവരം അറിയിച്ചു.

ബസ് കായംകുളത്ത് എത്തിയപ്പോൾ സ്​റ്റേഷൻ മാസ്​റ്റർക്കും റിപ്പോർട്ട് ചെയ്തു. തുടർന്ന് കായംകുളം പൊലീസ് എത്തി കണ്ടക്ടറെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKSRTC ConductorGirl Abuse
News Summary - KSRTC Conductor Abuse Girl -Kerala News
Next Story