എംപാനലുകാരുടെ വിവരം ശേഖരിക്കുന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽനിന്ന് പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരു ടെ വിവരം ശേഖരിക്കാൻ ഡിപ്പോകൾക്ക് മാനേജ്മെൻറ് നിർദേശം. ജോലിയിൽ പ്രവേശിച്ച തീയതി, ഒാരോ വർഷവും ചെയ്ത ഡ്യൂട്ടിയുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഭരണ വിഭാഗം എക് സിക്യൂട്ടിവ് ഡയറക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിലെ തസ്തിക പുനർനിർണയത്തിന് സർക്കാർ വിദഗ്ധ സമിതിയെ നിശ്ചയിച്ചിരുന്നു. താൽക്കാലിക എംപാനൽ ജീവനക്കാരുടെ സാധ്യത ആരായലും സമിതിയുടെ അജണ്ടയിലുണ്ട്. ഇതിെൻറ ഭാഗമായാണ് വിവരശേഖരണം. എംപാനലുകാരുടെ എണ്ണമല്ലാെത ഇവരുടെ സർവിസ് സംബന്ധമായ ഒരുവിവരവും കെ.എസ്.ആർ.ടി.സിയുടെ കൈശമില്ല. പലരും വർഷങ്ങളുടെ സർവിസ് അവകാശെപ്പടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ആധികാരിക രേഖയില്ല.
സുശീൽ ഖന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ദേശീയ ശരാശരി അനുസരിച്ചുള്ള ബസ്-ജീവനക്കാർ അനുപാതം കെ.എസ്.ആർ.ടി.സിയിലും നടപ്പാക്കാനാണ് തീരുമാനം. ഇതോടെ തസ്തിക വീണ്ടും ചുരുങ്ങും. കണ്ടക്ടർ ക്ഷാമത്തെ തുടർന്ന് പ്രതിദിനം 1000 സർവിസുകൾ മുടങ്ങുന്നുെണ്ടങ്കിലും കലക്ഷനെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് മാനേജ്മെൻറ് പറയുന്നത്. ശനിയാഴ്ച 7.67 കോടിയാണ് വരുമാനം. കണക്കുകളിലെ കളി തുടർന്നാൽ എംപാനലുകാരുടെ പുനഃപ്രവേശന പ്രതീക്ഷ അസ്ഥാനത്താകും.
1991-1995 കാലഘട്ടത്തില്‍ ആര്. ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് എംപാനൽ നിയമനം നൽകുന്നത്. സ്ഥിരംജീവനക്കാരുടെ അഭാവത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാരെയാണ് സെക്യൂരിറ്റിനിക്ഷേപം വാങ്ങി നിയമിച്ചത്. കണ്ടക്ടര്‍ക്ക് ദിവസം 35 രൂപയും ഡ്രൈവര്‍ക്ക് 40 രൂപയുമായിരുന്നു പ്രതിഫലം. 300 പേരില്‍ തുടങ്ങിയ എംപാനൽ പട്ടിക പിന്നീട് മെക്കാനിക്കല്‍ വിഭാഗത്തിലുൾപ്പെടെ വ്യാപിച്ച് അംഗസംഖ്യ 9000ത്തോളമെത്തി. ഇവരിൽ 10വര്‍ഷത്തിലേറെ സര്‍വിസും വര്‍ഷം 210 ഡ്യൂട്ടിയും പൂർത്തിയാക്കിയവരെ 2011ല്‍ സ്ഥിരപ്പെടുത്തിയിരുന്നു.
പ്രതിസന്ധിയിൽ അയവ്,
ഇന്നലെ റദ്ദാക്കിയത് 768 സർവിസ്
തിരുവനന്തപുരം: കണ്ടക്ടർമാരുടെ ക്ഷാമത്തെ തുടർന്ന് ഞായറാഴ്ച 768 കെ.എസ്.ആർ.ടി.സി സർവിസ് റദ്ദാക്കി. തിരുവനന്തപുരം മേഖലയിൽ 284, എറണാകുളം -312, കോഴിക്കോട്ട് -172 സർവിസ് വീതമാണ് മുടങ്ങിയത്. ഗ്രാമീണ സർവിസുകളാണ് അധികവും റദ്ദാക്കിയത്. എന്നാൽ, സർവിസ് വെട്ടിക്കുറക്കൽ കുറഞ്ഞിട്ടുണ്ട്. ദിവസങ്ങളായി ശരാശരി 900 സർവിസാണ് പ്രതിദിനം റദ്ദായിരുന്നത്.
ബസ് കുറഞ്ഞെങ്കിലും രണ്ട് ദിവസങ്ങളിലും കലക്ഷനിൽ കുറവില്ലെന്നും ഡീസൽ ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നുമാണ് മാനേജ്മെൻറ് വിലയിരുത്തൽ. പുതുതായി നിയമനം ലഭിച്ചവരുടെ പരിശീലനം തുടരുകയാണ്. ക്രിസ്മസിന് ശേഷം ഇവരെ ലൈനിൽ വിന്യസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
