You are here

ഇരിപ്പുറയ്​ക്കാതെ സി.എം.ഡിമാർ,  രണ്ടര വർഷത്തിനിടെ നാലാം മാറ്റം.  

എം. ​ഷി​ബു 
08:07 AM
31/01/2019

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ക​സേ​ര തെ​റി​ച്ച​തോ​ടെ ഇൗ ​സ​ർ​ക്കാ​റി​​​​െൻറ കാ​ല​ത്ത്​ ര​ണ്ടാം​ത​വ​ണ​യാ​ണ്​ ത​ച്ച​ങ്ക​രി ഗ​താ​ഗ​ത വ​കു​പ്പി​​​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പാ​തി വ​ഴി​യി​ൽ പ​ടി​യി​റ​ങ്ങു​ന്ന​ത്. ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റാ​യി​രി​ക്കെ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യു​ള്ള ശീ​ത​സ​മ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ ആ​ദ്യ പ​ടി​യി​റ​ക്കം. 

ശ​ശീ​ന്ദ്ര​ന്​ കീ​ഴി​ൽ​ത​ന്നെ കെ.​എ​സ്.​ആ​ർ.​ടി.​സി സി.​എം.​ഡി​യാ​യി എ​ത്തി​യെ​ങ്കി​ലും ട്രേ​ഡ്​ യൂ​നി​യ​നു​ക​ളു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ്​ ഇ​ത്ത​വ​ണ ക​സേ​ര തെ​റി​പ്പി​ച്ച​ത്. ര​ണ്ടാം​വ​ര​വി​ൽ മ​ന്ത്രി​യു​മാ​യി ന​ല്ല ബ​ന്ധം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും സി.​െ​എ.​ടി.​യു സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ സി.​പി.​എം കൈ​വി​ട്ടു.  ത​ച്ച​ങ്ക​രി​ക്കെ​തി​െ​ര നാ​ലു​വ​ട്ടം സി.​െ​എ.​ടി.​​യു സെ​ക്ര​േ​ട്ട​റി​യ​റ്റ്​ മാ​ർ​ച്ച​​്​ ന​ട​ത്തി. പ​ര​സ്​​പ​രം പോ​ര​ടി​ച്ച്​ നി​ന്ന ഭ​ര​ണ-​പ്ര​തി​പ​ക്ഷ ട്രേ​ഡ്​ യൂ​നി​യ​നു​ക​ളെ ഒ​ന്നി​പ്പി​ക്കാ​നും സം​യു​ക്​​ത ട്രേ​ഡ്​ യൂ​നി​യ​ൻ സ​മി​തി​ക്ക്​ രൂ​പം​ന​ൽ​കാ​നും ത​ച്ച​ങ്ക​രി നി​മി​ത്ത​മാ​യി. സി.​െ​എ.​ടി.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​​​​െൻറ മൂ​ർ​ച്ച​യേ​റി​യ നാ​വി​നും ഇ​ര​യാ​യി. ഇ​തി​നി​ട​യി​ലും ശ​ബ​രി​മ​ല സ​ർ​വി​സ്​ മി​ക​വി​ൽ കാ​ൽ​നൂ​റ്റാ​ണ്ടി​നു​ശേ​ഷം സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ ശ​മ്പ​ളം ന​ൽ​കാ​ൻ കെ.​എ​സ്.​ആ​ർ.​ടി​സി​യെ പ്രാ​പ്​​ത​മാ​ക്കി​യെ​ങ്കി​ലും ക​സേ​ര ഉ​റ​പ്പി​ക്കാ​നാ​യി​ല്ല. 

ഇ​ട​ത്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി ര​ണ്ട​ര വ​ർ​ഷ​ത്തി​നി​ടെ നാ​ലാം ത​വ​ണ​യാ​ണ്​ സി.​എം.​ഡി​യെ മാ​റ്റു​​ന്ന​ത്. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ സി.​എം.​ഡി​യാ​യി​രു​ന്ന ആ​ൻ​റ​ണി ചാ​ക്കോ​യെ​യാ​ണ്​ ആ​ദ്യം മാ​റ്റി​യ​ത്. പി​ന്നീ​ട്​​ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തി​​ന്​ ഒ​രു വ​ർ​ഷ​ത്തി​ന​കം ക​സേ​ര പോ​യി. പി​ന്നാ​ലെ​യെ​ത്തി​യ എ. ​ഹേ​മ​ച​ന്ദ്ര​നും ഒ​രു വ​ർ​ഷം തി​ക​ക്കാ​നാ​യി​ല്ല. 3200 കോ​ടി​യു​ടെ ക​ൺ​സോ​ർ​ട്യം വാ​യ്​​പ ത​ര​പ്പെ​ടു​ത്തി​യും ഡ്യൂ​ട്ടി പ​രി​ഷ്​​ക​ര​ണ​ത്തി​ലൂ​ടെ​യും സ​ർ​വി​സ്​ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ ഹേ​മ​ച​ന്ദ്ര​നെ മാ​റ്റി​യ​ത്. 

സാ​മ്പ​ത്തി​ക​മാ​യി സ്ഥി​ര​ത  കൈ​വ​രി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ൽ ​പോ​ലും മാ​നേ​ജ്​​മ​​​െൻറ്​ ത​ല​പ്പ​​ത്തെ അ​സ്ഥി​ര​ത പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, പ്ര​തി​മാ​സം ക​ള്ളി​ക​ളി​ലൊ​തു​ങ്ങാ​ത്ത ന​ഷ്​​ട​വു​മാ​യി ​െച​ല​വു​ക​ൾ​ക്ക്​ മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി​യെ സം​ബ​ന്ധി​ച്ച്​ ഉ​ന്ന​ത സ്ഥാ​ന​ത്തെ അ​നി​ശ്ചി​താ​വ​സ്ഥ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും.  
  


 

Loading...
COMMENTS