You are here
കെ.എസ്.ആർ.ടി.സി ഡ്യൂട്ടി സംവിധാനം പരിഷ്കരിച്ചു
തിരുവനന്തപുരം: ഗതാഗത സെക്രട്ടറിയുടെ പഠന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയിലെ ഡ്യൂട്ടി സംവിധാനം പരിഷ്കരിച്ചു. പുതിയ ക്രമീകരണത്തിൽ എല്ലാ സൂപ്പര്‍ക്ലാസ് സര്‍വിസുകളിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമേർപ്പെടുത്തും. അല്ലെങ്കിൽ ജോലിസമയം കഴിയുമ്പോള്‍ പകരം ജീവനക്കാരെ നിയോഗിക്കും.
ഓര്‍ഡിനറി സിറ്റി ബസുകളില്‍ നിലവിലുള്ള രണ്ട് ഷിഫ്റ്റ് ഡ്യൂട്ടി സംവിധാനം തുടരും. രാവിലെ ആറിന് തുടങ്ങി ഉച്ചക്ക് രണ്ടിന് അവസാനിക്കുന്ന ഒന്നാം ഡ്യൂട്ടിയും ഉച്ചക്ക് രണ്ടിന് തുടങ്ങി രാത്രി പത്തിന് അവസാനിക്കുന്ന രണ്ടാം ഡ്യൂട്ടിയുമാണുള്ളത്. പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ മാറ്റംവരുത്താം. ദീര്‍ഘദൂര ബസുകളില്‍ എട്ടുമണിക്കൂര്‍ കഴിയുമ്പോള്‍ ഡ്രൈവറും കണ്ടക്ടറും മാറും.
ഒരു ഡ്യൂട്ടിയില്‍ ഏഴുമണിക്കൂറാണ് ഷെഡ്യൂള്‍ പ്രകാരം ബസ് ഓടിക്കേണ്ടത്. ആവശ്യഘട്ടങ്ങളില്‍ രണ്ട് മണിക്കൂര്‍ കൂടി അധികമായി ബസ് ഓടിക്കാം. ഇതിന് അധികവേതനം നല്‍കും. ഇൻറർസിറ്റി, ടൗണ്‍ ടു ടൗണ്‍, ചെയിന്‍ സര്‍വിസുകളില്‍ ഏഴുമണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ ഡ്രൈവര്‍ക്ക് വിശ്രമം നൽകണം.
ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്ന വിധത്തിലാണ് പുതിയക്രമം. പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഡ്രൈവര്‍മാര്‍ക്കെല്ലാം കണ്ടക്ടര്‍മാരാകാന്‍ അവസരം നല്‍കും. ബസുകളുടെ റണ്ണിങ് ടൈം പുനഃക്രമീകരിക്കാനും നിര്‍ദേശമുണ്ട്. കെ.എസ്.ആർ.ടി.സിയിലെ സംയുക്ത ട്രേഡ് യൂനിയനുകൾ പണിമുടക്കുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലെ ഒത്തുതീർപ്പ് വ്യവസ്ഥയിലൊന്നായിരുന്നു ഡ്യൂട്ടി പരിഷ്കരണം.
കെ.എസ്.ആർ.ടി.സി പണിമുടക്ക്: ചർച്ചയുടെ ഫലം അറിയിക്കണമെന്ന് ഹൈകോടതി
െകാച്ചി: െക.എസ്.ആർ.ടി.സിയിലെ സംയുക്ത ട്രേഡ് യൂനിയൻ സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ ഫലമെന്തായെന്ന് ഹൈകോടതി. ഇൗ മാസം 17 മുതൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്കിനെതിരെ പാലായിലെ സെൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദാംശങ്ങൾ ആരാഞ്ഞത്.
സമരം നടത്തുമെന്ന് പ്രഖ്യാപിച്ച ദിവസം മുതൽ നടന്നുവരുന്ന അനുരഞ്ജനചർച്ചകളുടെ ഫലമാണ് കോടതി തേടിയത്.
17ന് ലേബർ കമീഷണർ അനുരഞ്ജനചർച്ച നടത്താൻ തീരുമാനിച്ചതായി നേരത്തേ സർക്കാർ അറിയിച്ച സാഹചര്യത്തിൽ പണിമുടക്ക് നടത്തുന്നത് േകാടതി തടഞ്ഞിരുന്നു. ചർച്ച സംബന്ധിച്ച റിേപ്പാർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.
സംയുക്ത യൂനിയൻ സമിതി ഇൗ മാസം ആദ്യവാരം പണിമുടക്ക് സംബന്ധിച്ച നോട്ടീസ് നൽകിയിട്ടും വിഷയം അനുരഞ്ജനചർച്ചക്ക് വിടാതെ ആ ദിവസം വരെ കാത്തിരുന്നതെന്തിനാണെന്ന് ഹരജി പരിഗണിക്കവേ കോടതി വീണ്ടും ചോദിച്ചു.