കെ.എസ്.ആർ.ടി.സി ചെയർമാനും എം.ഡിയും ഇനി രണ്ടുപേർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്നു. സമഗ്ര പുനഃസംഘടനയുടെ ഭാഗമായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എന്ന ഒറ്റച്ചുമതല മാറ്റി പകരം ചെയർമാനും എം.ഡിയുമായി രണ്ടു സ്വതന്ത്ര തസ്തികകളാക്കി മാറ്റാണ് തീരുമാനം. ട്രാൻസ്പോർട്ട് സെക്രട്ടറിയോ സമാന പദവിയിലുള്ളയാളോ ചെയർമാനാകുമെന്നാണ് വിവരം. ചുമതലകൾ സംബന്ധിച്ച് കൃത്യമായ വിശദാംശങ്ങൾ ഉടൻ തയാറാക്കും. കെ.എസ്.ആർ.ടി.സിയിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വിതരണത്തിെൻറ ചുമതലയിൽനിന്ന് സി-ഡിറ്റിനെയും കെൽേട്രാണിനെയും ഒഴിവാക്കിയതടക്കം കെ.എസ്.ആർ.ടി.സി മാനേജ്മെൻറിെൻറ ഏകപക്ഷീയ തീരുമാനങ്ങൾ മന്ത്രിയിൽ അതൃപ്തിക്കിടയാക്കിയ സാഹചര്യത്തിൽ പുനഃസംഘടന നീക്കങ്ങൾ ശ്രദ്ധേയമാണ്.
ഇതിനിടെ കെ.എസ്.ആർ.ടി.സിയിൽ മാനേജ്െമൻറ്തല അഴിച്ചുപണിയുടെ ഭാഗമായി നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടർമാരെ (ഇ.ഡി) പൂർണമായും മേഖലകളിലേക്ക് മാറ്റാനും നടപടി തുടങ്ങി. എക്സിക്യൂട്ടിവ് ഡയറക്ടർമാരുടെ ചുമതല ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ജനറൽ മാനേജർമാർക്കായിരിക്കും. ജനറൽ മാനേജർമാരെ തെരഞ്ഞെടുക്കാനുള്ള ഇൻറർവ്യൂ ചൊവ്വ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കുകയാണ്. നൂറിലധികം അേപക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം.
ഗതാഗത സെക്രട്ടറി, ധനവകുപ്പ് സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവരടങ്ങിയ പാനലാണ് ഇൻറർവ്യൂവിന് നേതൃത്വം നൽകുക. ഫിനാൻസ്/അഡ്മിനിസ്ട്രേഷൻ, ടെക്നിക്കൽ എന്നീ വിഭാഗങ്ങളിൽ ജനറൽ മാനേജർമാരെയും ഒാപറേഷൻസ് വിഭാഗത്തിലടക്കം മൂന്ന് െഡപ്യൂട്ടി ജനറൽ മാനേജർമാരെയുമാണ് ചീഫ് ഒാഫിസിൽ നിയമിക്കുക. ജനറൽ മാനേജർമാർക്ക് ഒന്നരലക്ഷവും ഡെപ്യൂട്ടി ജനറൽ മാനേജർമാർക്ക് ഒരു ലക്ഷം വീതവുമാണ് പ്രതിമാസ ശമ്പളം.
െഎ.-െഎ.-എമ്മിൽനിന്നോ സമാന പ്രധാന്യമുള്ള സ്ഥാപനങ്ങളിൽനിന്നോ എം.-ബി.-എ ബിരുദമുള്ളവരെയും 15 വർഷം പ്രവർത്തന പരിചയമുള്ളവരെയുമാണ് ഫിനാൻസ്/അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള ജനറൽ മാനേജരായി നിയമിക്കുന്നത്.
15ൽ അഞ്ചു വർഷം ഉയർന്ന മാനേജ്മെൻറ് പദവികൾ വഹിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.- ബി.-ടെക്കും ഒപ്പം െഎ.-െഎ.-എമ്മോ അതുപോലുള്ള സ്ഥാപനങ്ങളിൽനിന്നോ എം.-ബി.എയും ഉള്ളവരെയാണ് ടെക്നികൽ വിഭാഗം ജനറൽ മാനേജർമാരായി നിയമിക്കുക. വലിയ നിർമാണ ശാലകളിലോ, ഗതാഗത സംബന്ധമായ സ്ഥാപനങ്ങളിലോ അഞ്ചുവർഷം ഉയർന്ന തസ്തിക വഹിക്കണമെന്ന നിഷ്കർഷയുമുണ്ട്. ഇതിനു പുറമേ, ചാർേട്ടഡ് അക്കൗണ്ടൻറിനെ ആവശ്യപ്പെട്ടും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ അഞ്ച് സോണുകൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങെന മൂന്നായി ചുരുക്കിയ ശേഷം നിലവിലെ ഇ.ഡിമാർക്ക് ഒേരാ സോണുകളുടെയും ചുമതല നൽകും. ‘ഇ.ഡി’ എന്നു പേരും തസ്തികയും മാറ്റിയ ശേഷമാകും നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
