കെ.എസ്.ആര്‍.ടി.സി: ശമ്പളത്തിന് നെട്ടോട്ടം, സര്‍വിസ് റദ്ദാക്കല്‍ വ്യാപകം
text_fieldsകോട്ടയം: നവംബറിലെ ശമ്പളത്തിനും രണ്ടുമാസത്തെ പെന്‍ഷനും പണം കണ്ടത്തൊന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് നെട്ടോട്ടമോടുമ്പോള്‍ സ്വകാര്യ ബസ് ലോബിയെ സഹായിക്കാന്‍ യൂനിറ്റ് തലത്തില്‍ സര്‍വിസുകള്‍ വ്യാപകമായി അട്ടിമറിക്കപ്പെടുന്നു.
10,000 രൂപയില്‍ താഴെ വരുമാനമുള്ള ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുകയൊ പുന$ക്രമീകരിക്കുകയൊ ചെയ്യണമെന്ന കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുടെ ഉത്തരവിന്‍െറ മറവിലാണ് സ്വകാര്യബസ് ലോബിക്കായി ലാഭത്തിലുള്ള സര്‍വിസുകള്‍ പോലും അട്ടിമറിക്കുന്നത്.
പല ഡിപ്പോകളിലും ലാഭകരമായ ഷെഡ്യൂള്‍ കാരണമില്ലാതെ നിര്‍ത്തലാക്കുമ്പോള്‍ സ്വകാര്യ ഉടമകളില്‍നിന്ന് ഹൈകോടതി ഉത്തരവ് പ്രകാരം ഏറ്റെടുത്ത സര്‍വിസുകളും റദ്ദാക്കുന്നത് പതിവാകുകയാണ്.
സ്വകാര്യ ബസ് ലോബിയുമായി ഉദ്യോഗസ്ഥര്‍ക്കുള്ള അവിഹിത ഇടപാടുകളാണ് ഇതിന് പിന്നിലെന്നും ആക്ഷേപം ശക്തമാണ്. പ്രധാന ഡിപ്പോകള്‍ കേന്ദ്രീകരിച്ച് സ്വകാര്യ ബസ് ലോബിക്കായി സര്‍വിസ് അട്ടിമറിക്കുന്നതായ പരാതി ചീഫ് ഓഫിസില്‍ ലഭിച്ചെങ്കിലും സ്വകാര്യ ബസ് ലോബിയെ വഴിവിട്ട് സഹായിക്കുന്ന സര്‍വിസ് ഓപറേഷന്‍സ് വിഭാഗത്തിലെ ചിലര്‍ മുക്കിയെന്നും കണ്ടത്തെിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ 10,000 രൂപയില്‍ താഴെ വരുമാനമുള്ള 1200 സര്‍വിസ് ഉള്ളതായി എം.ഡി കണ്ടത്തെിയിരുന്നു. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് സ്വകാര്യ ബസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി 170ഓളം ദീര്‍ഘദൂര സര്‍വിസ് ഏറ്റെടുത്തിരുന്നു. ഇതിനായി പുതിയ ബസും അനുവദിച്ചു.
ഇനിയും നൂറിലധികം സര്‍വിസ് ഏറ്റെടുക്കാനിരിക്കെ ഏറ്റെടുത്ത സര്‍വിസുകളില്‍ ബഹുഭൂരിപക്ഷവും ഡിപ്പോകളില്‍ വിവിധ കാരണങ്ങളുടെ പേരില്‍ നിര്‍ത്തലാക്കുകയൊ മുടക്കുകയോ ചെയ്യുകയാണ്. ഏറ്റെടുത്ത റൂട്ടുകളിലെല്ലാം സ്വകാര്യ ബസുകള്‍ മുടക്കമില്ലാതെ ഓടുന്നുമുണ്ട്.
മധ്യകേരളത്തില്‍ കുമളി, മൂന്നാര്‍, കട്ടപ്പന സര്‍വിസുകള്‍ വ്യാപകമായി റദ്ദാക്കുമ്പോള്‍ മലബാര്‍ ടേക്ഓവര്‍ സര്‍വിസുകള്‍ നാമമാത്രമായിട്ടുണ്ട്.
പ്രതിദിനം 40,000 രൂപവരെ ലഭിച്ചിരുന്ന സര്‍വിസുകളും ഇതില്‍പെടും. ഇതോടൊപ്പം ഓര്‍ഡിനറി ഷെഡ്യൂളുകളും വ്യാപകമായി നിര്‍ത്തി.
സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണ് ഇതിനുപിന്നിലെന്നതു പരസ്യമായ രഹസ്യമാണ്. നോട്ട് പ്രതിസന്ധിയില്‍ കുടങ്ങി പ്രതിദിന കലക്ഷനില്‍ പോലും ലക്ഷങ്ങളുടെ കുറവുണ്ടാകുമ്പോഴാണ് ജീവനക്കാരും വഴിവിട്ട നടപടികള്‍ക്ക് കുട്ടുനില്‍ക്കുന്നത്. ആറുകോടിയില്‍ വരെയത്തെിയിരുന്ന പ്രതിദിന കലക്ഷന്‍ ഇപ്പോള്‍ അഞ്ചു കോടിയോളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
