Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ബിസിനസ്​ ക്ലാസ്​ സർവിസ്​ ഈ മാസം

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബിസിനസ്​ ക്ലാസ്​ സർവിസ്​ ഈ മാസം
cancel

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം 20നകം സർവിസ്​ ആരംഭിക്കുമെന്ന്​ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. നവീകരിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനവും എറണാകുളം കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ സ്റ്റാൻഡിന്റെ ശിലാസ്ഥാപനവും നിർവഹിക്കവെയാണ്​ മന്ത്രി ഇത്​ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​.

ടിക്കറ്റ് റിസർവ് ചെയ്യുന്നതിനോടൊപ്പം ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം, മികച്ച ടോയ്‌ലറ്റ് സൗകര്യം എന്നിവയോടെയാണ് ബിസിനസ് ക്ലാസ് ബസ്സുകൾ സർവിസ് ആരംഭിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവിസുകൾ ഉണ്ടായിരിക്കും. ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ മാത്രമാകും സ്​റ്റോപ്പ്​. നാല്​ മണിക്കൂർ കൊണ്ട്​ തിരുവനന്തപുരത്ത്​ എത്തും.

ടിക്കറ്റ്​ പരിശോധിക്കുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും ഹോസ്റ്റസ്​ ആകും. എയർ ഹോസ്റ്റസ്​ എന്ന പോലെ ബസ്​ ഹോസ്റ്റസ്​ എന്ന ആശയം കൂടി നടപ്പാക്കുകയാണ്​. തമിഴ്​നാട്ടിൽ നിന്ന്​ എല്ലാ മാസവും ആദ്യത്തെ അഞ്ച്​ ദിവസം 50 ബസുകൾ ശബരിമലയിൽ വന്ന്​ പോകാൻ അവർ അനുമതി ആവശ്യ​പ്പെട്ടിട്ടുണ്ട്​. ഇതിന്‍റെ തുടർച്ചയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തമിഴ്നാട്ടിലെ വിനോദ സഞ്ചാര, തീർഥാടന കേന്ദ്രങ്ങളിലേക്ക്​ ബജറ്റ് ടൂറിസം സർവിസുകൾ ആരംഭിക്കും. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബജറ്റ് ടൂറിസവും റിസോർട്ടുകളിൽ താമസം ഒരുക്കുന്ന റിസോർട്ട് ബജറ്റ് ടൂറിസവും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business ClassKSRTCKerala News
News Summary - KSRTC Business Class Service This Month
Next Story