ഓടാനൊരുങ്ങി കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്; ഒന്നിടവിട്ട ദിവസങ്ങളിൽ സര്‍വിസ്
text_fieldsകെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് ആലപ്പുഴയിലെത്തി. ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും. റിസർവേഷൻ ആരംഭിച്ചത് മുതൽ വലിയ ബുക്കിങ്ങാണ് ഉണ്ടായത്. ആദ്യ യാത്രക്കുള്ള ബസ് ടിക്കറ്റുകളുടെ ബുക്കിങ് എല്ലാം പൂർത്തിയായി. ആലപ്പുഴയിൽനിന്ന് വൈകീട്ട് 5.30 നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ 5.55ന് ബംഗളൂരുവിൽ എത്തും. വർഷങ്ങളായുള്ള ആലപ്പുഴയുടെ ആവശ്യമായിരുന്നു അന്തർസംസ്ഥാന യാത്രക്ക് ബസ് എന്നത്. അത് ബിസിനസ് ക്ലാസ് രൂപത്തിൽ ലഭിച്ചപ്പോൾ വലിയ ആശ്വാസത്തിലാണ് ഇവിടെയുള്ളവർ.
ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും. ഓണക്കാല അവധിയാത്രകളിൽ നാട്ടിലേക്ക് എത്തേണ്ടവർക്ക് ഈ ബസ് സർവിസ് ഏറെ പ്രയോജനകരമാണ്. ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബസിലുണ്ട്. വോൾവോ എ.സി ബസ് സെമിസ്ലീപ്പർ വിഭാഗത്തിൽപ്പെടുന്നതാണ്. ഓണക്കാലത്ത് ആലപ്പുഴ വഴി പ്രത്യേക ട്രെയിൻ സർവിസ് ഇല്ല. ആകെയുള്ളത് സ്വകാര്യ ബസുകളാണെന്നതിനാൽ മറ്റു മാർഗമില്ലാതെ വലിയ നിരക്കു നൽകി യാത്രചെയ്യാൻ പലരും നിർബന്ധിതരാകുന്നുണ്ട്. അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ആലപ്പുഴയിൽനിന്ന് തുടങ്ങണമെന്ന ആവശ്യം നാളുകളായി ഉയരുന്നതാണ്. പുതിയ ബസ് എത്തുന്നതോടെ യാത്രാ പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകും.
അതേസമയം, കെ.എസ്.ആര്‍.ടി.സിയുടെ ആഡംബര ബസുകള്‍ എക്‌സിക്യൂട്ടീവ് ക്ലാസ് എന്ന പുതിയ പേരില്‍ ഞായറാഴ്ച മുതലാണ് സര്‍വിസ് ആരംഭിക്കുന്നത്. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയുമായി വന്ദേഭാരത് ട്രെയിനിന് സമാന്തരമായ ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വിസ് ക്രമീകരിച്ചത്. ആലപ്പുഴയില്‍ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55ന് ബംഗളൂരുവില്‍ എത്തിച്ചേരും.
ബംഗളൂരുവില്‍ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സര്‍വിസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയില്‍ എത്തും. യാത്രക്കാര്‍ക്കായി സെമി സ്ലീപ്പര്‍ സീറ്റുകള്‍, എയര്‍ സസ്‌പെന്‍ഷന്‍, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകള്‍ക്കു പിന്നില്‍ പ്രത്യേകം സ്‌ക്രീനുകളും നല്‍കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജിങ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക്, തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ചായ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണം, ടോയ്‌ലറ്റ്, പാന്‍ട്രി തുടങ്ങിയ സംവിധാനങ്ങള്‍ ബസിനുള്ളിലുണ്ട്.
യാത്രക്കാര്‍ക്ക് www.onlineksrtcswift.com എന്ന വെബ്‌സൈറ്റിലും 9447071021 എന്ന വാട്‌സാപ്പ് നമ്പര്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാര്‍ഗം, തീയതി, സര്‍വിസ്, സീറ്റ് എന്നിവ തിരഞ്ഞെടുക്കാനും ഓണ്‍ലൈനായി പണമടക്കാനും ഇതിലൂടെ സാധിക്കും. ബുക്കിങ് പൂര്‍ത്തിയായാല്‍ ഇ-ടിക്കറ്റും പി.എന്‍.ആര്‍ വിവരങ്ങളും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

