കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് നിരത്തിലേക്ക്
text_fieldsതിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെ.എസ്.ആർ.ടി.സിയുടെ ‘ബിസിനസ് ക്ലാസ്’ ബസ് നിരത്തിലേക്ക്. നേരത്തെ എറണാകുളത്ത് ഉദ്ഘാടനം നിർവഹിച്ച പുതിയ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസിനെത്തുന്നത്.
എയർ ഹോസ്റ്റസ് മാതൃകയിൽ ‘ബസ് ഹോസ്റ്റസ്’ സേവനവും ലഭ്യമാകും. തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് ഈ പ്രീമിയം സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും എറണാകുളത്തേക്ക് തിരിക്കും. ഇതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും. രാവിലെ പത്തിന് മുമ്പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ ഈ സ്റ്റോപ്പുകളും ഒഴിവാക്കും. ബസിനുള്ളിലെ പാൻട്രിയിൽ നിന്ന് ലഘുഭക്ഷണവും മറ്റും ലഭിക്കും. ഇതിനായി യാത്രക്കാർ പ്രത്യേക നിരക്ക് നൽകേണ്ടി വരും. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

