Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ksrtc and milma
cancel
Homechevron_rightNewschevron_rightKeralachevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ മി​ൽ​മ സ്​​റ്റാ​ളു​ക​ളാ​കു​ന്നു; ആദ്യ ഫുഡ്​ ട്രക്ക്​ ഒരുങ്ങി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ മി​ൽ​മ സ്​​റ്റാ​ളു​ക​ളാ​കു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ നൂ​ത​ന ആ​ശ​യ​മാ​യ ഫു​ഡ്​ ട്ര​ക്കാ​ണ്​ മി​ൽ​മ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നു​ള്ള സ്​​റ്റാ​ളാ​കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം മൂ​ലം ക​ണ്ടം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ച്ച്​ മാ​റ്റി​യി​ട്ട ബ​സു​ക​ളാ​ണ്​ രൂ​പ​മാ​റ്റം വ​രു​ത്തി ഫു​ഡ്​​ട്ര​ക്കു​ക​ളാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10 ബ​സു​ക​ളാ​ണ്​ മി​ൽ​മ​ക്ക്​ ന​ൽ​കു​ന്ന​ത്.

ഇ​തി​ൽ ആ​ദ്യ ഫു​ഡ്​ ട്ര​ക്ക്​ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ സി​റ്റി ഡി​പ്പോ​യി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​െൻറ സാ​ന്നി​ധ്യ​ത്തി​ൽ മ​​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ൾ ക​ണ്ടം ചെ​യ്യാ​ൻ ന​ൽ​കി​യാ​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ​വ​രെ​യേ കി​ട്ടൂ.

എ​ന്നാ​ൽ, ബ​സു​ക​ൾ ഫു​ഡ്​ ട്ര​ക്കു​ക​ളാ​ക്കു​ന്ന​തോ​ടെ പ്ര​തി​മാ​സം ബ​സ്​ ഒ​ന്നി​ന്​ 20,000 രൂ​പ വാ​ട​ക​യി​ന​ത്തി​ൽ ല​ഭി​ക്കും. ഇ​ത്ത​രം 100 ബ​സു​ക​ളെ​ങ്കി​ലും ഫു​ഡ്​ ട്ര​ക്കാ​ക്കി മാ​റ്റാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ പു​റ​െ​മ ഹോ​ർ​ട്ടി​കോ​ർ​പും കു​ടും​ബ​ശ്രീ​യും ഫി​ഷ​റീ​സു​മ​ട​ക്കം ബ​സു​ക​ൾ​ക്കാ​യി സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milmaksrtc
Next Story