കെ.എസ്.ആര്‍.ടി സി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മര്‍ദിച്ചു
text_fieldsഷാജി
വെള്ളറട. കെ.എസ്.ആര്‍.ടി സി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മദിച്ച യുവാവ് പിടിയിലായി . വിളവന്‍കോട് പള്ളുകല്‍ രാമവര്‍മ്മന്‍ചീറ ഷീജാ ഭവനില്‍ ഷാജി (33) ആണ് പിടിയിലായത്. കളിയിക്ക വിളയില്‍ നിന്നും വെള്ളറടയിലെക്കു വരുകയായി ബസിനെ കാരക്കോണം ജംഗ്ഷനു സമീപത്തു വച്ച് ബൈക്ക് കൊണ്ട് ബസിനെ തടഞ്ഞ തിനു ശേഷം ബസിനുള്ളില്‍ കയറിയ യുവാവ് വെള്ളറട ഡിപ്പോയിലെ െ്രെഡവറായ സനല്‍ കുമാര്‍ (46) നെ സിറ്റി ലിരിക്കെ മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരുമായി അടുത്തുള്ള വെള്ളറട പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. ചെവ്വാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കന്നുമാംമൂടില്‍ നിന്നും പ്രതിയെ വെള്ളറട സി.ഐ മൃദുല്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. എസ് ഐ ഉണ്ണികൃഷ്ണന്‍, എ എസ് ഐ ശശികുമാര്‍, സി പി ഒ മാരായ പ്രഭുലചന്ദ്രന്‍, അനീഷ്, പ്രദീപ് അടങ്ങുന്ന സംഗമാണ് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ നിന്ന പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

