‘ആ തുക കൈമാറിയപ്പോൾ കണ്ണൊന്ന് നനഞ്ഞു’; കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കുറിപ്പ്
text_fieldsകോഴിക്കോട്: കോഴിക്കോട്-ബംഗളൂരു യാത്രയിലുണ്ടായ അനുഭവം ഫേസ്ബുക്ക് കുറിപ്പാക്കിയ കെ. എസ്.ആർ.ടി.സി ബസ് കണ്ടക്ടർ അജിത്തിെൻറ പോസ്റ്റ് സമൂഹമാധ്യമങ്ങളിലെ യാത്ര ഗ്രൂപ്പ ുകളിൽ ചർച്ചാവിഷയമാകുന്നു. മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് കെ. എസ്.ആർ.ടി.സി ബസ് കാറിെൻറ പുറകിൽ തട്ടിയതും പിന്നീടുണ്ടായ സംഭവങ്ങളുമാണ് പോസ്റ്റ ിനാധാരം.
ബസ് തട്ടി പിൻവശം ചെറുതായി ചളുങ്ങിയ കാറിെൻറ ഉടമ 10,000 രൂപ നഷ്ടപരിഹാരം വ േണമെന്ന് ചോദിച്ചതോടെയാണ് കഥതുടങ്ങുന്നത്. ശമ്പളം കിട്ടാത്ത തെൻറ കൈയിൽ അത്രയും പണ മില്ലെന്ന് ഡ്രൈവർ പറഞ്ഞതോടെ പൊലീസ് കേസാക്കാമെന്നായി കാറുടമ. യാത്രക്കാരുടെ ബുദ്ധി മുട്ട് മനസ്സിലാക്കി 1000 രൂപ കൊടുത്ത് പ്രശ്നം തീർത്തെങ്കിലും പിന്നെയാണ് യഥാർഥ ട്വിസ്റ് റ്. സംഭവങ്ങളെല്ലാം കണ്ടുനിന്ന ഒരു ചെറുപ്പക്കാരൻ അജിത്തിെൻറ അടുത്തു വന്നിട്ട് ശമ്പ ളം കിട്ടിയോ എന്ന് ചോദിച്ചു.
ശമ്പളം ഗഡുക്കളായാണ് കിട്ടുന്നതെന്നും ഈ മാസത്തെ കിട്ടിയ ില്ലെന്നും അറിയിച്ചതോടെ ചെറുപ്പക്കാരൻ ബസിന് മുന്നിലേക്ക് പോയി. കാറുടമക്ക് നൽകിയ പണം, യാത്രക്കാരിൽനിന്ന് പണം പിരിവെടുത്ത് വലിയ ആഘോഷമായി ഇവർക്ക് നൽകുകയായിരുന്നു. ആദ്യം പേരുപോലും വെളിപ്പെടുത്താൻ തയാറാവാതിരുന്ന ചെറുപ്പക്കാരൻ നിർബന്ധത്തിന് വഴങ്ങിയാണ് ജുനൈസ് എന്നാണ് പേരെന്നും പന്തല്ലൂരാണ് സ്ഥലമെന്നും പറഞ്ഞത്. ജുനൈസിനൊപ്പം പണം സ്വരൂപിക്കാനിറങ്ങിയ താമരശ്ശേരി സ്വദേശിയായ മനുവിനോടും പോസ്റ്റിൽ നന്ദി പറയുന്നുണ്ട്.
‘ജുനൈസിനും മനുവിനും എല്ലാ യാത്രക്കാർക്കും സ്നേഹം നിറഞ്ഞ ഒരായിരം നന്ദി’ എന്ന് പറഞ്ഞാണ് ഡ്രൈവർ റോയ് പി. തോമസിെൻറയും കണ്ടക്ടർ അജിത്ത് ലാലിെൻറയും പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോയിലെ ജീവനക്കാരാണ് അജിത്ത് ലാലും റോയ് പി. തോമസും. നവംബർ 13ന് കൊടുവള്ളിയിൽവെച്ചാണ് ബസ് കാറിെൻറ പുറകിൽ തട്ടിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
നന്ദി... നല്ലവരായ യാത്രക്കാർക്ക്
13/11/19 RPK271 ബസുമായി ബത്തേരി ഡിപ്പോയുടെ 1345kkdbnglr സർവീസ് പോകവേ 1800 മണിക്ക് കോഴിക്കോട് നിന്നും ബാഗ്ലൂർ പോകവേ കൊടുവള്ളിക്ക് അടുത്ത് വച്ച് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും അകലം പാലിച്ച് വന്ന ഞങ്ങളുടെ ബസ് ബ്രേക്ക് ചെയ്തെങ്കിലും വളരെ ചെറുതായി കാറിന് തട്ടി. കാറിന്റെ പുറകിൽ ചെറിയൊരു ചളുക്കം മാത്രമാണ് ഉണ്ടായത്. കാറുകാരൻ പതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും ശമ്പളം പോലും കിട്ടാത്ത ഡ്രൈവർ റോയ് എട്ടൻ തനിക്ക് അത്ര തരാനുള്ള സാമ്പത്തിക അവസ്ഥ ഇല്ലെന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചു. ശേഷം കേസാക്കാനാണ് താത്പര്യമെന്നും കാറുകാരൻ പറഞ്ഞു.
സംസാരത്തിന് ശേഷം ബസിലുണ്ടായിരുന്ന 58 യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലെന്ന് എന്നോട് രഹസ്യമായി പറഞ്ഞ റോയ് ഏട്ടൻ 1000 രൂപ നൽകാൻ എന്നോട് ആവശ്യപ്പെടുകയും തുക കൊടുത്ത് പ്രശ്നം പരിഹരിക്കുകയും ചെയ്തു.
ഇനിയാണ് ട്വിസ്റ്റ്
ഒരു ചെറുപ്പക്കാരൻ എന്റെ അടുത്ത് വന്ന് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചു.ശമ്പളം ഇപ്പോൾ ഗഡുക്ക ളായാണ് കിട്ടുന്നതെന്നും ഈ മാസവും കിട്ടിയില്ല എന്നും പറഞ്ഞു. ശമ്പളം കിട്ടാത്തതിൽ അതിയായ ദുഃഖം ഉണ്ടെന്ന് പറഞ്ഞ ആ ചെറുപ്പക്കാരൻ ബസിന്റെ മുൻ ഭാഗത്തേക്ക് പോയി. ബസിലുണ്ടായിരുന്ന യാത്രക്കാരോട് കാര്യങ്ങൾ മനസിലാക്കി ചെറിയ കോൺട്രിബ്യൂഷൻ ആണ് ലക്ഷ്യമെന്ന് ഞാൻ പിന്നീടാണ് മനസിലാക്കുന്നത്.
പിന്നീട് താമരശേരിക്കാരൻ മനു എന്ന ചെറുപ്പക്കാരനും ഉദ്യമത്തിൽ പങ്കാളിയായി. യാത്രക്കാരെല്ലാവരും കോൺട്രിബ്യൂട്ട് ചെയ്ത് ആയിരം രൂപ എന്നെ ഏൽപ്പിച്ചു. ഒരു ചടങ്ങ് എന്ന പോലെ യാത്രക്കാർ വലിയ കയ്യടിയോടെആ തുക എനിക്ക് കൈമാറിയപ്പോൾ ചെറുതായൊന്ന് കണ്ണ് നനഞ്ഞു.
ആ ചെറുപ്പക്കാരനോട് പേര് ചോദിച്ചപ്പോൾ അതറിയേണ്ട എന്ന് പറഞ്ഞു എങ്കിലും നിർബന്ധിച്ചപ്പോൾ പന്തല്ലൂർ സ്വദേശി ജുനൈസ് ആണെന്ന് പറഞ്ഞു. ഇങ്ങനെയുള്ള ചെറുപ്പക്കാർ സമൂഹത്തിനുള്ള മാതൃക ആണ് . ജുനൈസിനും മനുവിനും എല്ലാ യാത്രക്കാർക്കും സ്നേഹം നിറഞ്ഞ ഒരായിരം നന്ദി.
റോയ്.പി.ജോസഫ് ഡ്രൈവർ
അജിത് കണ്ടക്ടർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
