നാളെ നിരത്തിലിറങ്ങുക 3000 കെ.എസ്.ആർ.ടി.സി ബസുകൾ
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളെ തുടർന്ന് ബുധനാഴ്ച പൊതുഗതാഗതം പുനരാരംഭിക്കും. ബസ്, ഒാേട്ടാറിക്ഷ, സ്വകാര്യ വാഹനം എന്നിവയാണ് നിബന്ധനകളോടെ ഒാടിത്തുടങ്ങുക. കെ.എസ്.ആർ.ടി.സി 3000 ഒാർഡിനറി ബസുകളാണ് ആദ്യഘട്ടം വിന്യസിക്കുക. മിനിമം നിരക്ക് 50 ശതമാനം ഉയർത്തിയാണ് ബസ് സർവിസ്.
ടിക്കറ്റ് മെഷീനുകളിൽ നിരക്ക് വർധന ഉൾപ്പെടുത്തുന്ന ജോലി ചൊവ്വാഴ്ച രാത്രി വൈകിയും തുടർന്നു. കോവിഡ് കാലത്ത് മാത്രമാണ് നിരക്ക് വർധന. സ്വകാര്യ ബസ് സർവീസിെൻറ കാര്യത്തിൽ വ്യക്തതയില്ല. യാത്രക്ക് കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബസ് ഏഴുമുതൽ ഏഴുവരെ
*രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയാണ് ബസ് ഒാടുക
*മാസ്ക് നിർബന്ധം
*യാത്രക്കാർ സാനിറ്റൈസർ കരുതണം
*കയറുമ്പോഴും ഇറങ്ങുേമ്പാഴും കൈ വൃത്തിയാക്കണം
*രണ്ടുപേർക്കുള്ള സീറ്റിൽ ഒരാൾ മാത്രം
*മൂന്നുപേർക്കുള്ള സീറ്റിൽ നടുവിലത്തേത് ഒഴിവാക്കി രണ്ടുപേർക്ക് ഇരിക്കാം
*നിന്ന് യാത്ര പാടില്ല
*പരാമവധി 27 പേർ
*പ്രധാന റൂട്ടിൽ സർവിസ്
*65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും യാത്ര ചെയ്യരുത്
*കണ്ടക്ടർ അനുവദിക്കുന്നവർക്കേ പ്രവേശനമുള്ളൂ
*എല്ലാ ഒാർഡിനറി സ്റ്റോപ്പിലും നിർത്തും
*40 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്ത് ഫാസ്റ്റ് പാസഞ്ചറുകൾ
*ഫാസ്റ്റുകൾക്ക് നിരക്ക് വർധനയില്ല
*യാത്രാ ഇളവുകൾക്ക് അർഹതയുള്ളവർ വർധിപ്പിച്ച നിരക്കിെൻറ പകുതി നൽകണം. വിദ്യാർഥികൾക്കും ഇൗ നിരക്ക് ബാധകം
ഒാേട്ടാറിക്ഷയിൽ ഒരാൾ മാത്രം
*മാസ്ക് നിർബന്ധം
*സാനിറ്റൈസർ കരുതണം
*ഒരാൾ മാത്രമേ സഞ്ചരിക്കാവൂ
*കുടുബാംഗമാണെങ്കിൽ മൂന്നുപേർ
ഇരുചക്രവാഹനത്തിൽ കുടുംബാംഗവുമാകാം
*മാസ്ക് നിർബന്ധം
*ഒരാൾ മാത്രമേ പാടൂള്ളൂ
*കുടുംബാംഗമാണെങ്കിൽ പിൻസീറ്റ് യാത്ര അനുവദിക്കും
നാല് ചക്രവാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേർ
*മാസ്ക് നിർബന്ധം
*ശാരീരിക അകലം പാലിക്കണം
*കുടുംബാംഗമാണെങ്കിൽ മൂന്നുപേർ
സമീപ ജില്ലകളിലേക്ക് പാസ് വേണ്ട
*െഎ.ഡി കാർഡ് കരുതണം
*യാത്ര രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ
*വിദൂര ജില്ല യാത്രക്ക് പൊലീസ്/ കലക്ടർ എന്നിവരുടെ പാസ് വാങ്ങണം
*അവശ്യസർവിസുകൾക്ക് നിബന്ധന ബാധകമല്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
