രേഖകളില്ല; കെ.എസ്.ആർ.ടി.സി വാടക ബസുകൾ പിടിച്ചെടുത്തു, സർവീസുകൾ റദ്ദാക്കി
text_fieldsതിരുവനന്തപുരം: ഇൻഷൂറൻസ് ഉൾപ്പടെയുള്ള പ്രധാന രേഖകളില്ലാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ മൂന്ന് മൾട്ടി ആക്സിൽ ബസുകൾ ആർ.ടി.ഒ പിടിച്ചെടുത്തു. തിരുവനന്തപുരം ഡിപ്പോക്ക് വേണ്ടി സർവീസ് നടത്തിയിരുന്ന വാടക ബസുകളാണ് പിടിച്ചെടുത്തത്.
ബസുകൾ പിടിച്ചെടുത്തതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള ബംഗളൂരു, മൂകാംബിക സർവീസുകൾ കെ.എസ്.ആർ.ടി.സി റദ്ദാക്കി. വാടക ബസുകൾക്ക് തകരാറുണ്ടായാൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് കെ.എസ്.ആർ.ടി.സിയും മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയും തമ്മിലുള്ള കരാർ. എന്നാൽ, കമ്പനി പകരം ബസ് നൽകാതെ കരാർ ലംഘിച്ചതോടെയാണ് സർവീസ് മുടങ്ങിയത്.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സിയുടെ വാടക ബസ് അവിനാശിക്കടുത്ത് അപകടത്തിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പരിശോധനകൾ കർശനമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
