Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി ബസിൽ...

കെ.എസ്​.ആർ.ടി.സി ബസിൽ യുവതിക്കുനേരെ നഗ്​നത പ്രദർശനം: കേസെടുത്തു

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ബസിൽ യുവതിക്കുനേരെ നഗ്​നത പ്രദർശനം: കേസെടുത്തു
cancel

കോ​ഴി​ക്കോ​ട്​: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്കു​നേ​രെ ന​ഗ്​​ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രെ  പൊ​ലീ​സ്​ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​ക്കാ​വ്​ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ അ​ടി​വാ​ര​ത്തേ​ക്ക്​ യാ​ത്ര​പോ​യ യു​വ​തി ബ​സി​ൽ ഇ​രു​ന്ന സീ​റ്റി​‍​​െൻറ എ​തി​ർ​ഭാ​ഗ​ത്തെ സീ​റ്റി​ൽ ഇ​രു​ന്ന്​ യു​വാ​വ്​ ന​ഗ്​​ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ലൈം​ഗി​ക ചേ​ഷ്​​ട​ക​ൾ  കാ​ണി​ക്കു​ക​യു​മാ​യി​രു​ന്നു. 

യു​വാ​വ​റി​യാ​തെ യു​വ​തി ഇ​ത്​ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി ഫേ​സ്​ ബു​ക്കി​ൽ പോ​സ്​​റ്റു​ചെ​യ്​​തു. ഇ​തോ​ടെ ദൃ​ശ്യ​ങ്ങ​ൾ മ​റ്റു​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​​ലും പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്നാ​ണ്​​ വി​ഷ​യം  പൊ​ലീ​സി​​​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. പൊ​ലീ​സ്​ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സം​ഭ​വം  യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​വു​ക​യും സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം  യു​വ​തി നേ​രി​ട്ട്​ സ്​​റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ൾ​ക്കെ​തി​രെ മൊ​ഴി ന​ൽ​കു​ക​യും ചെ​യ്​​തു. അ​തേ സ​മ​യം  പ്ര​തി​യു​ടെ ഫോ​േ​ട്ടാ ല​ഭി​ച്ചെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന്​  പൊ​ലീ​സ്​ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ ബ​സി​ൽ ക​യ​റി​യ 25 വ​യ​സ്സ്​​ തോ​ന്നി​ക്കു​ന്ന ഇ​യാ​ൾ  സി​വി​ൽ സ്​​റ്റേ​ഷ​ൻ ബ​സ്​ സ്​​റ്റോ​പ്പി​ലാ​ണ്​ ഇ​റ​ങ്ങി​യ​ത്. നേ​ര​ത്തേ യു.​കെ. ശ​ങ്കു​ണ്ണി റോ​ഡി​ൽ വെ​ച്ച്​ പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യെ ക​ടന്നു​പി​ടി​ച്ച യു​വാ​വി​നെ​തി​രെ  ന​ട​ക്കാ​വ്​ പൊ​ലീ​സ്​ സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യും പ്ര​തി അ​റ​സ്​​റ്റി​ലാ​വു​ക​യും ചെ​യ്​​തി​രു​ന്നു.  സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്ന്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKSRTC BusNuditykozhikode News
News Summary - KSRTC BUS ISSUE-Kerala news
Next Story